കുടുംബസംഗമം

കോഴിക്കോട്: ഇൗസ്റ്റ് പറമ്പിൽ സമന്വയ െറസി. അസോസിയേഷ​െൻറ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. പിന്നണി ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ആതിര കെ. കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡൻറ് ഇ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഷാജികുമാർ, കെ. സരിത, പ്രബിതകുമാരി, സെക്രട്ടറി വി.എ. ഷാനവാസ്, ട്രഷറർ അബ്ദുൽ റാജിബ്, സി. കുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. ഗിരീഷ് കുമാർ (പ്രസി), വി.എ. ഷാനവാസ് (സെക്ര), അബ്ദുൽ റാജിബ് (ട്രഷ). കൊപ്ര, പാമോയിൽ ഇറക്കുമതി നിർത്തണമെന്ന് കോഴിക്കോട്: അഡ്വാൻസ് ഒാതറൈസേഷൻ ലൈസൻസ് പദ്ധതി പ്രകാരം കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വൻകിട വ്യവസായികളെ അനുവദിക്കുന്ന നയം തിരുത്തണമെന്നും ഇറക്കുമതി നിർത്തണമെന്നും കോരപ്പുഴ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എ. മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അരവിന്ദൻ, സി. സിദ്ധാർഥൻ നായർ, ദയാനന്ദൻ, രാമുണ്ണിക്കുട്ടി, കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.