റേഷൻ കടകളിൽ ഭക്ഷ്യ ഉൽ​പന്നങ്ങൾ കിട്ടിയത്​ വ്യാഴാഴ്​ച; 10നകം വിതരണം പൂർത്തിയാകില്ലെന്ന്

കോഴിക്കോട്: മേയ് 10നകം ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്ന് അധികൃതർ പറയുേമ്പാഴും പ്രാവർത്തികമാക്കാൻ കഴിയാത്ത അവസ്ഥയിൽ റേഷൻ കടക്കാർ. പല കടകളിലും റേഷൻ സാധനങ്ങൾ കിട്ടിയത് വ്യാഴാഴ്ചയാണ്. ഇ-പോസ് മെഷീൻ വഴിയാണ് വിൽപന നടത്തേണ്ടത് എന്നതിനാൽ നേരത്തേ ഉള്ളതിേനക്കാൾ കൂടുതൽ വൈകുന്നതായും കടക്കാർ പറയുന്നു. ഒരു കാർഡിലെ സാധനങ്ങൾ മാത്രം വിതരണം ചെയ്യുന്നതിന് ശരാശരി 10 മിനിറ്റോളം എടുക്കുന്നു. കൂടുതൽ കാർഡുകളുള്ള കടക്കാർക്ക് ഒരു നിലക്കും വിതരണം ചെയ്തുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇൗ മാസം 12വരെ എങ്കിലും തീയതി നീട്ടുകയാണെങ്കിൽ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഏപ്രിലിൽ ബില്ലടച്ചവർക്കുപോലും ഇൗ മാസം രണ്ടിനും മൂന്നിനുമാണ് സാധനങ്ങൾ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.