കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

കോഴിക്കോട്: ചന്ദ്രിക ഫോേട്ടാഗ്രാഫർ ഫുഹാദിനെ മലപ്പുറം പ്രസ്ക്ലബില്‍ കയറി ആര്‍.എസ്.എസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ . യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബിനകത്തേക്കു കയറി മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. മാധ്യമ സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമാണിത്. കേരളീയ സമൂഹത്തില്‍ നടുക്കമുണ്ടാക്കിയ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി. വിപുല്‍നാഥ്, ട്രഷറര്‍ കെ.സി. റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം ആര്‍. രഞ്ജിത്, ജോയൻറ് സെക്രട്ടറി സി.പി.എം. സഈദ്, ഫസ്‌ന ഫാത്തിമ, ഇ.പി. മുഹമ്മദ്, വാസുദേവന്‍ കുപ്പാട്ട്, എ.വി. ഫര്‍ദിസ്, ഹാഷിം എളമരം, മുസ്തഫ പി. എറക്കല്‍, എ.പി. ഇസ്മായില്‍, സി.പി. ബിനീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.