മാർക്​സിസവും സ​്ത്രീവാദവും തമ്മിലുള്ള ബന്ധം​ ഉലച്ചിലുള്ളത്​ ^സുനിൽ പി. ഇളയിടം

മാർക്സിസവും സ്ത്രീവാദവും തമ്മിലുള്ള ബന്ധം ഉലച്ചിലുള്ളത് -സുനിൽ പി. ഇളയിടം കോഴിക്കോട്: മാർക്സിസവും സ്ത്രീവാദവും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുള്ളതായി ഡോ. സുനിൽ പി. ഇളയിടം. ടൗൺഹാളിൽ 'മാർക്സിസം പിന്നിട്ട 200 വർഷങ്ങൾ' എന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം സ്ത്രീവാദം, ലൈംഗികത, മാർക്സിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസവും സ്ത്രീവാദവും തമ്മിലുള്ള ബന്ധം കുറ്റമറ്റതാക്കാനുള്ള കൗൺസലിങ് തുടരുകയാണ്. പടിഞ്ഞാറൻ വാദമായി ഒരുവിഭാഗം മാർക്സിസ്റ്റുകാർ സ്ത്രീവാദത്തെ കാണുേമ്പാൾ സ്ത്രീവാദത്തെ സവിശേഷമായി പരിഗണിക്കാനാവില്ല എന്ന മറ്റൊരുവാദവും നിലനിൽക്കുന്നു. മാർക്സിസം പുരുഷ കേന്ദ്രീകൃത വ്യവഹാരമെന്ന് ഫെമിനിസ്റ്റുകളും കരുതുന്നു. എന്നാൽ, സ്ത്രീയുടെ പദവിയാണ് പുരോഗതിയുടെ മാനദണ്ഡം എന്ന് പറഞ്ഞ മാർക്സിസ്റ്റ് വശം മതിയായ വിധം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും പ്രകൃതിസഹജവും സ്വാഭാവികവുമായത് സ്ത്രീ-പുരുഷ ബന്ധമാണെന്ന് മാർക്സ് നിരീക്ഷിച്ചു. മാനുഷികത പൂർണമായി പ്രകാശിതമാവുക സ്ത്രീക്കും പുരുഷനും തുല്യ അവകാശമുള്ള സമൂഹത്തിലാണെന്നും മാർക്സ് പറഞ്ഞു. ഗാർഹിക ജോലി നിയമപരമായ ബാധ്യതയാക്കിയ രാജ്യമാണ് ക്യൂബ. സമൂഹത്തി​െൻറ പുരോഗതിയുടെ മാനദണ്ഡം സ്ത്രീ നേടുന്ന സാമൂഹിക പദവിയാണെന്ന മാർക്സിസ്റ്റ് ചിന്തെവച്ച് നോക്കുേമ്പാൾ കേരളം എത്രയോ പിന്നാക്കമാണ്. മനുഷ്യാവകാശ ലംഘനം ഏറ്റവുമധികം നടക്കുന്നത് കുടുംബങ്ങളിലാണ്. പിതൃഅധികാരത്തി​െൻറ മണ്ഡലമായി ഗാർഹിക ജീവിതം മാറി. ഇതിനെതിരെ പ്രതികരിക്കാതെ സമൂഹത്തെ മാറ്റാനാവില്ല -സുനിൽ പി. ഇളയിടം പറഞ്ഞു. സുനിൽ പി.ഇളയിടം റഫീഖ് ഇബ്രാഹിമുമായി സംസാരിച്ച് തയാറാക്കിയ അപരത്തെ തൊടുേമ്പാൾ എന്ന ഗ്രന്ഥം കെ.പി.രാമനുണ്ണി പ്രകാശനം ചെയ്തു. ഷിബു മുഹമ്മദ് ഏറ്റുവാങ്ങി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.