നേട്ടങ്ങളുടെ പെരുമയിൽ പെരുവയൽ പദ്ധതിയിലും നികുതിയിലും നൂറുേമനി; മാലിന്യ നീക്കത്തിൽ ഒന്നാമത്

കുറ്റിക്കാട്ടൂർ : 2017-18 വർഷത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയ നേട്ടങ്ങളേറെ. നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ചതിനു പിന്നാലെ പദ്ധതിച്ചെലവിലും ഗ്രാമപഞ്ചായത്ത് 100 ശതമാനത്തിലെത്തി. 2017-18 വർഷത്തിൽ ഇരട്ട നേട്ടം കൈവരിച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറി​െൻറ പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീലിൽ നിന്നും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ, അസി. സെക്രട്ടറി എൻ. രാജേഷ് എന്നിവർ ഏറ്റുവാങ്ങി. കേരളോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന യുവജനക്ഷേമബോർഡി​െൻറ പുരസ്കാരവും ഈ വർഷം പെരുവയലിന് ലഭിച്ചിരുന്നു. ജില്ലയിൽ 100 ശതമാനം നികുതി പിരിച്ചെടുത്ത പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ നികുതിയുള്ള പഞ്ചായത്താണ് പെരുവയൽ. പദ്ധതിച്ചെലവിൽ 100 ശതമാനത്തിലെത്തിയ ജില്ലയിലെ പഞ്ചായത്തുകളിൽ ഏറ്റവുമധികം ബജറ്റ് വിഹിതമുള്ള പഞ്ചായത്തുമാണിത്. അതിനാൽതന്നെ പെരുവയലി​െൻറ നേട്ടത്തിന് തിളക്കമേറെയാണ്. മികച്ച ആസൂത്രണത്തിലൂടെയാണ് പെരുവയൽ നേട്ടം സ്വന്തമാക്കിയതെന്ന് പ്രസിഡൻറ് വൈ.വി.ശാന്ത പറഞ്ഞു. വാർഡ്തലത്തിൽ പ്രത്യേക ക്യാമ്പുകളിലൂടെയും നവമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളിലൂടെയുമാണ് നികുതി പിരിവ് ഊർജിതമാക്കിയത്. തൊഴിൽ നികുതിയും പൂർണമായും പിരിച്ചെടുത്തു. പദ്ധതി ചെലവിൽ മികച്ച നേട്ടമാണ് പഞ്ചായത്ത് സ്വന്തമാക്കിയത്. പൊതുവിഭാഗത്തിൽ 1.84 കോടി രൂപയും പതിനാലാം ധനകാര്യ കമീഷൻ ഗ്രാൻറിൽ 94.8 ലക്ഷം രൂപയും പട്ടികജാതി വിഭാഗം ഫണ്ടിൽ 78.5 ലക്ഷം രൂപയും ലോകബാങ്ക് ധനസഹായത്തിൽ 24.9 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ചെലവഴിച്ചു. ഹരിതകർമ സേനയെ ഉപയോഗിച്ച് മാലിന്യനീക്കം നടത്തുന്ന പദ്ധതിക്കും പഞ്ചായത്ത് തുടക്കമിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.