'താൽക്കാലിക വൺ​േവ സംവിധാനം അവസാനിപ്പിക്കണം'

രാമനാട്ടുകര: എയർപോർട്ട് റോഡിലെ താൽക്കാലിക വൺേവ സംവിധാനം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് മേൽപ്പാല നിർമാണത്തി​െൻറ പേരിൽ എയർപോർട്ട് റോഡിൽ വൺേവ സംവിധാനം ആരംഭിച്ചതും ഗതാഗതം നിരോധിച്ചതും. ഇതുകാരണം രാമനാട്ടുകര നഗരത്തിലേക്കും മുനിസിപ്പൽ ഓഫിസ്, വില്ലേജ് ഓഫിസ്, ഹെൽത്ത് സ​െൻറർ, ബാങ്കുകൾ, പള്ളികൾ എന്നിവിടങ്ങളിൽ എത്തിപ്പെടാൻ പ്രയാസമാണ്. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. ജനറൽ െസക്രട്ടറി പി.എം. അജ്മൽ, കെ.കെ. ശിവദാസ്, അസ്ലം പാണ്ടികശാല, സി. ദേവൻ, പി.ടി. ചന്ദ്രൻ, എം.കെ. ഷമീർ, സൈതലവി പാച്ചീരി, പി.ടി. സഖീഷ് കുമാർ, പി.പി.എ. ബഷീർ, സി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.