കുടുംബ ഭദ്രതക്ക് ദിശാബോധം നൽകണം ^പി. മുജീബുറഹ്​മാൻ

കുടുംബ ഭദ്രതക്ക് ദിശാബോധം നൽകണം -പി. മുജീബുറഹ്മാൻ കോഴിക്കോട്: കുടുംബങ്ങളിലുണ്ടാവുന്ന അരക്ഷിതാവസ്ഥക്കും അസമാധാനത്തിനും ബന്ധപ്പെട്ടവർ നേരായ ദിശാബോധം നൽകിയാൽ അത് സൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമാവുമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ. പീപ്ൾസ് ഫൗണ്ടേഷ​െൻറ കീഴിൽ മെഡിക്കൽ കോളജ് കനിവിൽ ആശ്വാസ് കൗൺസലിങ് സ​െൻററി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കനിവ് ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. മുൻ മേയർ എം.എം. പത്മാവതി, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ, ഡോ. സഫറുല്ല, ഡോ. എ.വി. അബ്ദുൽ അസീസ്, കനിവ് വൈ. ചെയർ അബ്ദുല്ലക്കോയ കണ്ണങ്കടവ്, ഡോ. കെ.എ. ഷറഫുദീൻ, കനിവ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ, ഓർഗനൈസിങ് സെക്രട്ടറി ഇർശാദുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.