പ്രതീക്ഷ ​െറസിഡൻറ്​​സ് അസോസിയേഷൻ വാർഷികാഘോഷം

എരഞ്ഞിക്കൽ: പ്രതീക്ഷ െറസിഡൻറ്സ് അസോസിയേഷൻ വാർഷിക ആഘോഷം എരഞ്ഞിക്കൽ കാരന്നൂർ യു.പി സ്കൂളിൽ നടന്നു. ടി.വി -സിനിമാതാരം കൂട്ടിക്കൽ ജയചന്ദ്രൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ െറസിഡൻറ്സിലെ 80 വയസ്സ് തികഞ്ഞ വരെ ആദരിക്കുകയും പുതുവസ്ത്രങ്ങൾ നൽകുകയും ചെയ്തു. പ്രസിഡൻറ് അസർ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാ കായിക പ്രതിഭകെള ഗായകൻ താജുദ്ദീൻ വടകര ആദരിച്ചു. വാർഡ് കൗൺസിലർ ഹാജറ കറ്റേടത്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രവീൺ ചന്ദ്ര, കെ.ടി. വാസുദേവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ദിനേഷ് കുമാർ എരഞ്ഞിക്കൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.