ആമിനയെ ആദരിച്ചു

ചേന്ദമംഗലൂർ: സംസ്ഥാനത്തെ മികച്ച അംഗൻവാടി ഹെൽപർക്കുള്ള അവാർഡ് നേടിയ സി.കെ. . ഈസ്റ്റ് ചേന്ദമംഗലൂർ അംഗൻവാടിയുടെ വാർഷികാഘോഷങ്ങളുടെ (ഈസ്റ്റ് നൈറ്റ്) ഭാഗമായി നടന്ന ചടങ്ങ് മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശഫീഖ് മാടായി അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂർ, സിദ്ദീഖ് ചേന്ദമംഗലൂർ, പി.ടി. കുഞ്ഞാലി, പി. മുസ്തഫ, ഒ. ശരീഫുദ്ദീൻ, ആയിശ എന്നിവർ സംസാരിച്ചു. ശ്രീജേഷ് ചേന്ദാംകുന്ന് സ്വാഗതവും റഫീഖ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. .......................................................................... ചേന്ദമംഗലൂർ ഹയർ സെക്കൻഡറിസ്കൂളിന് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം ചേന്ദമംഗലൂർ: എസ്.എസ്.എൽ.എസി പരീക്ഷഫലം പുറത്തുവന്നപ്പോൾ മലയോര മേഖലയിൽ വീണ്ടും മിന്നും നേട്ടവുമായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ (343 /343)വിദ്യാർഥികളും വിജയിച്ച് നൂറു മേനി കരസ്ഥമാക്കിയതോടൊപ്പം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ -എയ്ഡഡ്‌ സ്കൂളുകളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ ശതമാനക്കണക്കിൽ ഈ വിദ്യാലയമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് (22.45ശതമാനം). 77 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ഇത്തവണ ഫുൾ എപ്ലസി​െൻറ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, ഉപാധ്യക്ഷ ഹരീദമോയിൻകുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ലീല പുൽപറമ്പിൽ, കൗൺസിലർമാരായ ശഫീഖ് മാടായി, ഗഫൂർ മാസ്റ്റർ, അനിൽ മാസ്റ്റർ, സ്കൂൾ മാനേജർ ഒ. അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡൻറ് എ.പി. മുജീബുറഹ്മാൻ , ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. ...................................................................................... 'യു.കെയുടെ ഷീകം പറയലും പാട്ടുകളുടെ അകം പെയ്യലും' ചേന്ദമംഗലൂർ: പ്രശസ്ത ഗാനരചയിതാവ് യു.കെ. അബൂസഹ്ലയുടെ അനുസ്മരണവും ഗസൽ സന്ധ്യയും പുൽപറമ്പ് എൻ.സി. ഓഡിറ്റോറിയത്തിൽ നടന്നു. ജാബിർ സുലൈം, റാസാ റസാഖ്, ഷാനവാസ്, മുഹമ്മദ് അക്ബർ എന്നിവർ ഗാനാലാപനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.