'രാജീവിക'യെ അറിഞ്ഞ്​ കുടുംബശ്രീ പ്രതിനിധികൾ തിരിച്ചെത്തി

കോഴിക്കോട്: രാജസ്ഥാൻ ഗ്രാമങ്ങളിൽ കുടുംബശ്രീ മാതൃകയിൽ നടത്തിവരുന്ന 'രാജീവിക'യുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൽനിന്ന് പോയ സംഘം തിരിച്ചെത്തി. ഒമ്പത് കോഴിക്കോട്ടുകാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബ്ലോക്ക് കോഓഡിനേറ്റർ നിഖിൽ ചന്ദ്ര​െൻറ നേതൃത്വത്തിൽ രണ്ട് ടേം പൂർത്തീകരിച്ച സി.ഡി.എസ് ചെയർപേഴ്സൻമാരായ ശോഭ, ഉമ, അജിത, സുലത, ശ്രീജ, സാവിത്രി രവീന്ദ്രൻ, അജിത കുമാരി, ഷീബ, ലീലാവതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി രാജസ്ഥാനിലെ വിവിധ ജില്ലകളിൽ കേരളത്തിലെ കുടുംബശ്രീ സഹായത്തോടുകൂടി നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങളുടെ നേർകാഴ്ചകൾ തേടിയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽനിന്നുള്ള സി.ഡി.എസ് ചെയർപേഴ്സൻമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം രാജസ്ഥാനിൽ പര്യടനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.