കോഴിക്കോട്: അഖിലഭാരത ശ്രീപത്മനാഭ ദാസ ഭക്തജന സേവാസമിതിയുടെ ആഭിമുഖ്യത്തിൽ പത്മനാഭക്ഷേത്ര സംരക്ഷണത്തിനായി സംഘടിപ്പിക്കുന്നു. േമയ് ആറു മുതൽ കാസർകോട് കുമ്പള ആദന്ദപുരം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് 13ന് കന്യാകുമാരിയിൽ പത്മനാഭ ക്ഷേത്രത്തിെൻറ കിഴേക്ക നടയിൽ സമ്മേളനത്തോടുകൂടെ രഥയാത്ര അവസാനിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത്, ക്ഷേത്രത്തിെൻറ പാരമ്പര്യത്തനിമ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദശലക്ഷം ഒപ്പ് സമാഹരിക്കുന്നത്. വാർത്തസമ്മേളനത്തിൽ ബ്രഹ്മശ്രീ ഗൗഢപദാനന്ദപുരി, എസ്. ഹരിഹര ശർമ, അശോക്, രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.