ദുരന്തനിവാരണം; ജില്ല ഭരണകൂടവും എയ്ഞ്ചൽസും കൈകോർക്കും

കോഴിക്കോട്: സാമൂഹികാധിഷ്ഠിത ദുരന്തനിവാരണ പരിപാടിയുമായി എയ്ഞ്ചൽസി​െൻറ വിദഗ്ധ പരിശീലനം കിട്ടിയ 400ലധികമുള്ള എമർജൻസി മെഡിക്കൽ കെയർ ടെക്നീഷ്യന്മാരുടെ സംഘം ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ബോധവത്കരണം, ദൗത്യസംഘ രൂപവത്കരണം, ആംബുലൻസ് നെറ്റ്വർക്ക്, ദുരന്തനിവാരണത്തിനുള്ള വിഭവ സമാഹരണം, വളൻറിയർ സംഘങ്ങളുടെ പ്രവർത്തനം എന്നിവ പരിപാടിയുടെ ഭാഗമാണ്. എയ്ഞ്ചൽസ്, ഇ.എം.സി.ടി വളൻറിയർമാരുടെ ആറാമത്തെ ബാച്ചി​െൻറ ഗുരുവന്ദനം പരിപാടിയിലാണ് പദ്ധതി രൂപരേഖ ജില്ല കലക്ടർക്ക് സമർപ്പിച്ചത്. ജില്ല കലക്ടർ യു.വി. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആർ.ടി.ഒ പോൾസൻ, ഡോ. വേണുഗോപാൽ, ഡോ. മെഹ്റൂഫ് രാജ്. ഡോ. അജിൽ അബ്്ദുള്ള, മമ്മദ്കോയ, മുസ്തഫ, പി.പി. രാജൻ, കെ.പി. മുസ്തഫ, എം.പി. മുനീർ, ഡോ. റനീഷ്, ബിനോയ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.