കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ: മൂന്നാംഘട്ട വിതരണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴിയുളള കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തി​െൻറ മൂന്നാംഘട്ടം പുരോഗമിക്കുന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് നൽകുന്നത്. 38,466 പേര്‍ക്ക് 57.76 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. ഇതിനാവശ്യമായ തുക കണ്‍സോർട്യത്തില്‍നിന്ന് വിവിധ ബാങ്കുകളുടെ അക്കൗണ്ടിലെത്തി ഏപ്രില്‍ 30 മുതല്‍ വിതരണം ആരംഭിച്ചു. സര്‍ക്കാറി​െൻറ ഉത്തരവ് പ്രകാരം ഫെബ്രുവരിയിലാണ് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കുകള്‍ വഴി കുടിശ്ശിക വിതരണം ചെയ്യുന്ന പദ്ധതി സഹകരണ വകുപ്പ് ഏറ്റെടുത്തത്. 37,852 പേര്‍ക്ക് 55.32 കോടി രൂപയാണ് മാര്‍ച്ചിലെ പെന്‍ഷന്‍ വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.