കോഴിക്കോ​ട്ട്​ പൊലീസ്​ മ്യൂസിയം: നടപടികൾ ഇഴയുന്നു

കോഴിക്കോട്: ജില്ലയിൽ പൊലീസ് മ്യൂസിയം നിർമിക്കാനുള്ള നടപടികൾ ഇഴയുന്നു. സിറ്റി ജില്ല പൊലീസ് ആസ്ഥാനത്ത് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും കാണാനാവുന്ന തരത്തിൽ മ്യൂസിയം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ സൂക്ഷിക്കാനായി വിവിധ ആളുകളിൽനിന്ന് പൊലീസുമായി ബന്ധപ്പെട്ട രേഖകളും വസ്തുക്കളും ശേഖരിച്ചിരുന്നു. എന്നാൽ, പിന്നീട് നടപടി ഇഴയുകയായിരുന്നു. ഉമ ബെഹ്റ ജില്ല പൊലീസ് മേധാവിയായിരിക്കെ 2016ലാണ് മ്യൂസിയം എന്ന ആശയം ഉയർന്നത്. കൊല്ലെത്ത പൊലീസ് മ്യൂസിയത്തിന് സമാനമായി പൊലീസ് ചരിത്രം, ഉത്തരവാദിത്തങ്ങള്‍, കുറ്റാന്വേഷണത്തിന് സഹായിക്കുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങൾ, സേനയിലെ വീരചരമം പ്രാപിച്ചവരുടെ വിവരങ്ങള്‍, ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ, ഡി.എന്‍.എ-ഫിങ്കര്‍ പ്രിൻറ്-കൈയക്ഷരത്തിലൂടെ കുറ്റവാളിയെ കണ്ടെത്തല്‍, ശബ്ദത്തിലൂടെ കണ്ടെത്തല്‍, മുടി ഉപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ഫോട്ടോഗ്രാഫിക് സൂപ്പര്‍ ഇമ്പോസിഷന്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകുന്ന തരത്തിലുള്ള മ്യൂസിയമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2014 ഏപ്രിൽ 11ന് നടന്ന ചടങ്ങിൽ കല്ലായിയിലെ തടിക്കച്ചവടക്കാരനായ അജിത്ത് ടിമ്പർ ഉടമ പി.വി. ലക്ഷ്മണൻ അടക്കമുള്ളവരാണ് രേഖകൾ മ്യൂസിയത്തിലേക്കായി ജില്ല പൊലീസ് മേധാവിക്ക് കൈമാറിയത്. മുത്തച്ഛൻ തലശ്ശേരി എരഞ്ഞോളി മാട്ടാേങ്കാട്ട് പുതിയവീട്ടിൽ കണാരൻ പൊലീസ് െഹഡ്കോൺസ്റ്റബ്ൾ ആയിരുന്നപ്പോൾ 1886ൽ ഉപയോഗിച്ച ചുവപ്പ് പൊലീസ് ബെൽറ്റ്, ജി.ഡി ബുക്ക്, പെൻഷൻ തുകയായി അഞ്ച് ഉറുപ്പികയും ആറ് അണയും അനുവദിച്ചതിൽ 14 അണ കിട്ടാത്തതുമായി ബന്ധപ്പെട്ട് കണാരൻ അയച്ച അപേക്ഷ തുടങ്ങിയവയാണ് അദ്ദേഹം നൽകിയത്. മാത്രമല്ല മറ്റൊരു പഴയ െപാലീസുകാര​െൻറ ബന്ധുവും ചില സാധനങ്ങൾ കൈമാറിയിരുന്നു. മ്യൂസിയം ഉടൻ യാഥാർഥ്യമാക്കുന്നതി​െൻറ ഭാഗമായി ചെന്നൈയിൽ നിന്നടക്കം ചില സാധനങ്ങൾ എത്തിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് എല്ലാം ചുവപ്പുനാടയിൽ കുടുങ്ങി. ഇതിനിടെ ഉമ ബെഹ്റ സ്ഥലം മാറിപ്പോവുകയും െജ. ജയനാഥ് പകരം ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് എസ്. കാളിരാജ് മഹേഷ്കുമാർ മേധാവിയായിട്ടും മ്യൂസിയം എന്ന ആശയം ഫയലിൽതന്നെ ഉറങ്ങുകയാണ്. അതിനിടെ മ്യൂസിയത്തിലേക്ക് സാധനങ്ങൾ ൈകമാറിയ ചിലർ സമീപിച്ചപ്പോൾ മ്യൂസിയത്തി​െൻറ ഫയൽ പരിശോധിച്ച് ആവശ്യമായത് ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.