മുത്തപ്പൻപ്പുഴയിലെ വനം വകുപ്പ് സർവേക്കെതിരെ പ്രതിഷേധം

* ഹൈലൈഫ് റിസോർട്ട് കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു * ഡി.സി.സി പ്രസിഡൻറ് സ്ഥലം സന്ദർശിച്ചു * ഇന്ന് കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപവാസം തിരുവമ്പാടി: ആനക്കാംപൊയിൽ ശക്തമാകുന്നു. വനംഭൂമി കൈയേറി നിർമിച്ചതെന്ന് ആരോപണമുള്ള മുത്തപ്പൻപ്പുഴ മറിപ്പുഴയിലെ ഹൈലൈഫ് റിസോർട്ട് കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതർ പൂട്ടിച്ചിരുന്നു. കർഷകരുടെ പട്ടയഭൂമിയിലാണ് വനംവകുപ്പ് അധികൃതരുടെ സർവേ നടപടികളെന്നാണ് പ്രദേശവാസികളുടെ വാദം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖി​െൻറ നേതൃത്വത്തിൽ ബുധനാഴ്ച പ്രദേശത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ സർവേ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. സർവേ തുടരുന്നപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. വ്യാഴാഴ്ച കോൺഗ്രസ് ജനപ്രതിനിധികൾ ആനക്കാംപൊയിലിലെ വനം വകുപ്പ് ഓഫിസിന് മുന്നിൽ ഉപവാസസമരം നടത്തും. 2008-09 വർഷം വനംവകുപ്പ് ജണ്ട സ്ഥാപിച്ചതിനു താഴെയുള്ള സ്ഥലങ്ങൾ സർവേ നടത്തി ജണ്ടയിടാനാണ് നീക്കം നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പട്ടയമുള്ള, നികുതി അടക്കുന്ന ഭൂമിയിലാണ് വനം വകുപ്പി​െൻറ നടപടിയെന്നാണ് പരാതി. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്കുശേഷമേ സർവേ നടത്തൂവെന്ന് വനം മന്ത്രി നേരേത്ത ഉത്തരവിട്ടിരുന്നു. സംയുക്ത പരിശോധന കഴിയുംവരെ സർവേ നിർത്തിവെക്കണമെന്ന മന്ത്രിയുടെ നിർദേശം ലംഘിക്കുകയാണെന്നാണ് ആക്ഷേപം. ഏഴിന് കോൺഗ്രസ് നേതൃത്വത്തിൽ ആനക്കാംപൊയിൽ വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡൻറിനൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബോസ് ജേക്കബ്, ഡി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് പാമ്പാറ, ബാബു പൈക്കാട്ടിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, എം.ടി. അഷ്റഫ്, ടി.ജെ. കുര്യാച്ചൻ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.