സെപക്​താക്രോ സബ്​ ജൂനിയർ സെലക്​ഷൻ ട്രയൽസ്​

കോഴിക്കോട്: ഇൗമാസം 12, 13 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ടീമി​െൻറ സെലക്ഷൻ ട്രയൽസ് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ നടക്കുമെന്ന് സെക്രട്ടറി പി. നിതിൻ അറിയിച്ചു. വിവരങ്ങൾക്ക്: 944 720 4494. ഭാഷാധ്യാപക പ്രശ്നങ്ങൾ പരിഹരിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്: ഭാഷാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രാധാന്യപൂർവം നടപ്പാക്കാൻ ശ്രമിച്ചത് കേരള സർക്കാർ മാത്രമാണ്. അതിനായി നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ ഘട്ടംഘട്ടമായി നടപ്പാക്കിവരുകയാണ്. ഇനിയും നടപ്പാക്കേണ്ട അറബിക് സർവകലാശാല ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന അറബിക് സ്പെഷൽ ഒാഫിസർ ഒ. റഹീം, െഎ.എം.ഇ കീലത്ത് അബ്ദുറഹ്മാൻ, ഇടവം ഖാലിദ്, നല്ലളം നാസർ മദനി തുടങ്ങിയവർ സംസാരിച്ചു. പി.പി. ഫിറോസ് സ്വാഗതവും സിറാജ് മദനി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സെഷനുകളിലായി ഡോ. അലി അക്ബർ, ഡോ. നിസാമുദ്ദീൻ മരുത, മുസ്തഫ വയനാട്, സൈനുദ്ദീൻ ഇടുക്കി തുടങ്ങിയവർ ക്ലാസുകളെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.