ലോകം അടക്കിവാഴുന്നത് ഉച്ചനീചത്വങ്ങൾ ^എം.ഐ. അബ്​ദുൽ അസീസ്​

ലോകം അടക്കിവാഴുന്നത് ഉച്ചനീചത്വങ്ങൾ -എം.ഐ. അബ്ദുൽ അസീസ് കുറ്റ്യാടി: വെളുത്തവരെയും കറുത്തവരെയും വേറിട്ടുകാണുന്ന ഉച്ചനീചത്വങ്ങൾ ലോകത്ത് ഇന്നും നിലനിൽക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. കുറ്റ്യാടി ഇസ്ലാമിയ കോളജിൽ കോളജ് ഓഫ് ഖുർആൻ, ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പി​െൻറ രാഷ്ട്രീയമാണ് ഇന്ത്യയിലിപ്പോൾ. മനുഷ്യർക്കിടയിൽ മതിലുകൾ പണിയുന്നു. അവകാശങ്ങളെയും മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നു. സങ്കുചിത ദേശീയതയും വർഗീയതയും വിഭാഗീയതയും സ്വീകാര്യത നേടുകയാണെന്നും അദ്ദേഹം പറഞ്ഞു. റിലീജ്യസ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ െറക്ടർ അബ്ദുസ്സലാം വാണിയമ്പലം ബിരുദദാന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എ. റഹ്മത്തുന്നിസ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി. ശാക്കിർ, കോളജ് പ്രിൻസിപ്പൽ ഖാലിദ് മൂസ നദ്വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീഫ് ഹമീദ്, ജി.ഐ.ഒ ജില്ല സമിതി അംഗം നഈമ കുറ്റ്യാടി, ഖത്തർ പ്രതിനിധി കെ.ടി. ശരീഫ്, ഫാത്തിമ മദാരി, കെ.എം. ഷാറൂഖ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ തയാറാക്കിയ മാഗസിൻ ഹമീദ് വാണിയമ്പലം പ്രകാശനം ചെയ്തു. അബ്ദുല്ല സൽമാൻ സ്വാഗതം പറഞ്ഞു. ഹുസൈൻ സഖാഫി പ്രാർഥന നടത്തി. 1999 മുതൽ 2017 വരെയുള്ള ബാച്ചുകളുടെ സംഗമം, കാമ്പസ് കുടുംബസംഗമം എന്നിവയും നടന്നു. പ്രശസ്ത ഗസൽ, ഖവാലി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നയിച്ച സംഗീതവിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.