15 തസ്തികകള്‍ അനുവദിച്ചതായും ആശുപത്രിയുടെ സമഗ്ര വികസനത്തിന് 13 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ പ്രഖ്യാപനവും പുതുതായി നിർമിച്ച ഒ.പി-കാഷ്വാലിറ്റി ബ്ലോക്കിെൻറയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ആര്‍ദ്രം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് പുതിയ 15 തസ്തികകള്‍ അനുവദിച്ചതായും ആശുപത്രിയുടെ സമഗ്ര വികസനത്തിന് 13 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിയാമ്മ ജോര്‍ജ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, ഡോ. ബിജോയ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. ഹുസൈന്‍, വാര്‍ഡ് മെംബര്‍ കെ.കെ. മഞ്ജിത, താലൂക്ക് ആശുപത്രി സൂപ്രണ്ട്് ഡോ. എം. കേശവനുണ്ണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.