മുക്കം: തലയെടുപ്പിെൻറ ശോഭ വിടർത്തിയ നാട്ടുമാവുകൾ വംശനാശം നേരിടുന്നു. ഒരുകാലത്ത് വഴിയോരങ്ങളിലും വീട്ടുവളപ്പുകളിലും നിറചന്തത്തോടെ വ്യാപകമായിരുന്ന നാട്ടുമാവുകൾ വർഷംതോറും നാട്ടിൽനിന്ന് മൺമറഞ്ഞു പോവുകയാണ്. നഴ്സറികളിൽ ഇവയുടെ കമ്പുകൾ ഉപയോഗിച്ച് ബഡിങ് സംവിധാനത്തിൽ തൈകൾ ഉൽപാദിപ്പിച്ച് ചില കേന്ദ്രങ്ങളിൽ വിൽപന നടത്തുന്നുണ്ട്. അധികമൊന്നും ഉയർച്ചയില്ലാതെ വീട്ടുമുറ്റത്ത് നടുന്ന രൂപത്തിലെന്നതാണ് നാട്ടുമാവ് തൈകളുടെ സവിശേഷത. മാതൃ സസ്യത്തിെൻറ പൂർണ ഗുണങ്ങൾ നാട്ടുമാവിെൻറ ഒട്ടിച്ച തൈകൾക്ക്് ലഭിക്കുന്നില്ലെന്നാണ് പഴമക്കാർ വിലയിരുത്തുന്നത്. ഇത്തരം മാവുകൾ മുക്കം നഗരസഭയിലെ പല വീടുകളിലുമുണ്ട്. പഴയകാലത്തെ മുത്തശ്ശിമാവുകളിലെ നാട്ടുമാങ്ങകൾക്ക് നല്ല മധുരവും രുചിയും ഒപ്പം പോഷക സമൃദ്ധവുമായതിനാൽ എല്ലാവർക്കും പ്രിയമായിരുന്നു. മറ്റു പഴങ്ങളിൽനിന്ന് വിത്യസ്തമായി ജീവകം ഏറ്റവും കൂടുതൽ നാട്ടുമാങ്ങയിലാണുള്ളത്. ശരീരവളർച്ചയിലും ത്വക്കിെൻറ കാന്തി വർധിപ്പിക്കുന്നതിലും ഉറക്കക്കുറവിനും നാട്ടുമാങ്ങ ഉത്തമമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നാട്ടുമാങ്ങകൾ കൂടുതലും പഴുത്തു തുടങ്ങുന്നത്. മുക്കം നഗരസഭയിലെ കച്ചേരി, മണാശ്ശേരി, മാമ്പറ്റ, മുത്താലം, കൊടിയത്തൂർ, കാരശ്ശേരി എന്നീ പഞ്ചായത്തുകളിലെ വഴിയോരങ്ങളിൽ ഏതാനും മുത്തശ്ശി നാട്ടുമാവുകളാണ് അവശേഷിക്കുന്നത്. ഇതും രണ്ടുമൂന്ന് വർഷങ്ങൾക്കകം നാട്ടിൽനിന്ന് അപ്രത്യക്ഷമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. പണ്ട് മിക്ക പറമ്പുകളിലും നാട്ടുമാവുകൾ കാണാമായിരുന്നു. ചുരുങ്ങിയത് ഒരു നാട്ടുമാവിന് വളരണമെങ്കിൽ 10 സെൻറ് ഭൂമിയെങ്കിലും വേണമെന്നാണ് കണക്ക്. ചില വീടുകളിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് നാട്ടുമാവിെൻറ പച്ചമര കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതിനു വേണ്ടി പഴമയുടെ കാലത്ത് വീട്ടുപറമ്പിൽ ഒരു നാട്ടുമാവെങ്കിലും മുറിക്കാതെ നിലനിർത്തിയിരുന്ന കാലമുണ്ടായിരുന്നു. നാടെങ്ങും ചക്ക മഹോത്സവം അരങ്ങേറുമ്പോൾ നാട്ടുമാങ്ങകൾക്കും പരിഗണന ലഭിച്ചാൽ നാട്ടുമാങ്ങയുടെ സവിശേഷതകൾ ജനങ്ങളിൽ എത്തിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.