പുറമണ്ണിൽ^ചേരാംകുന്ന് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക്

പുറമണ്ണിൽ-ചേരാംകുന്ന് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക് കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ 13, 14, 16 വാർഡുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017 -18 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുറമണ്ണിൽ- ചേരാംകുന്ന് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ഇരുവഴിഞ്ഞി പുഴയിൽനിന്ന് 60 മീറ്റർ മാറി പുറമണ്ണിൽ പറമ്പിൽ നിർമിച്ച 11 മീറ്റർ ആഴക്കിണറ്റിൽ എട്ട് മീറ്റർ ഉയരത്തിൽ ആണ് ശുദ്ധജലം നിറഞ്ഞിരിക്കുന്നത്. 250 കുടുംബങ്ങൾക്ക് ഒന്നാംഘട്ടത്തിൽ ശുദ്ധജലം വിതരണം നടത്തുവാൻ ലക്ഷ്യംവെച്ചുള്ള പദ്ധതിയിൽ ഭാവിയിലേക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ മികച്ച ജലഭൂഗർഭ ശാസ്ത്രജ്ഞരുടെ സേവനമുപയോഗപ്പെടുത്തി ഗവേഷണ പഠനവും പൂർത്തീകരിച്ചു കഴിഞ്ഞു. ആലുങ്ങൽ, തടായി ലക്ഷംവീട്‌ കോളനിയിൽ 10 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ജലസംഭരണി സമീപ പ്രദേശങ്ങളിലെ മുഴുവൻ കുന്നുകളിലും ശുദ്ധജലമെത്തിക്കുവാൻ പര്യാപ്തമാണ്. ജലവിതരണ പൈപ്പ്ലൈൻ കൂടി സ്ഥാപിച്ചു തീരുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. പദ്ധതി അവലോകനത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി അബ്ദുറഹ്മാൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ്‌ എൻജിനീയർ ഷീന അലക്‌സ്, അസിസ്റ്റൻറ് എൻജിനീയർ പി.കെ ഷൈജു, ഓവർസിയർ അബൂബക്കർ, രഞ്ജിനി, പദ്ധതിപ്രവർത്തകരായ ഡോ. കാവിൽ അബ്ദുല്ല, വി.വി ഉണ്ണിമോയി, വി.സി രാജൻ, പി.കെ ഫൈസൽ, ഊരാളി ശിഹാബ്, റസാഖ് വഴിയോരം, ടി.കെ. അക്ബർ, വി.വി നൗഷാദ്, എം.പി അബ്ദുൽ മജീദ്‌, എം.എ അബ്ദുസ്സമദ്, എം.വി മുഹമ്മദ് സാദിഖ്, ടി.കെ അഷ്റഫ്, സിദ്ദീഖ് കൊടിയത്തൂർ, മുഹമ്മദ് നെരൻകുഴി എന്നിവർ പങ്കെടുത്തു. ഓക്സിജൻ കോൺസൺട്രേറ്റർ നൽകി കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ കൾചറൽ സ​െൻററിന് തറവാട് ഗ്രൂപ് നൽകിയ ഓക്സിജൻ കോൺസൺട്രേറ്റർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് തറമ്മൽ സൈതലവിയിൽനിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ശിഹാബ് തങ്ങൾ കൾചറൽ സ​െൻറർ പ്രസിഡൻറ് മൂലത്ത് മജീദ് അധ്യക്ഷത വഹിച്ചു. ഡോ. കാവിൽ അബ്ദുല്ല, കെ. ഹസ്സൻകുട്ടി, എ.കെ. റാഫി, തൊട്ടിമ്മൽ അഹമ്മദ്, ഫസൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫിസ്-നാറഞ്ചിലത്ത് റോഡ് ഉദ്ഘാടനം കൊടിയത്തൂർ: വില്ലേജ് ഓഫിസ് -നാറഞ്ചിലത്ത് റോഡ്‌ ടാറിങ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ കെ.പി. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർ കെ. സാറ ടീച്ചർ അധ്യക്ഷത വഹിച്ചു. കരീം കൊടിയത്തൂർ, റഫീഖ് കുറ്റ്യോട്ട്, നാസർ കണ്ണാട്ടിൽ, നാസർ കൊളായി, ഇ.എ. ജബ്ബാർ, ഇ. മുഹമ്മദലി, ഇമ്പിച്ചിക്കോയ നാറഞ്ചിലത്ത്, അഹ്മദ് കൊളായിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.