പഞ്ചായത്ത് സെക്രട്ടറി ക്വാറി മാഫിയക്കനുകൂലമെന്ന് ആരോപിച്ച് പ്രതിഷേധം

* രേഖകൾ സമർപ്പിച്ചാൽ കെട്ടിട നമ്പർ നൽകാമെന്ന് സെക്രട്ടറി കൊടിയത്തൂർ: തൊട്ടുമുക്കത്തെ അബ്ദുൽ ഖാദറെന്ന വ്യക്തി വീട്ടുനമ്പർ കിട്ടാൻ പഞ്ചായത്തിനെ സമീപിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി ക്വാറിക്കും, ക്രഷറിനുമെതിരെ പരാതി നൽകില്ലെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രകടനം നടത്തി. റഹ്മത്തുള്ള പെരുവരിയിൽ, കെ.പി. സുഫ്‌യാൻ, നൗഷാദ് കൊടിയത്തൂർ, റിനീഷ് കളത്തിങ്ങൽ, കെ.പി. അഷ്‌റഫ്, ജുനൈദ്, ഷറഫലി എന്നിവർ നേതൃത്വം നൽകി. മതിയായ രേഖകൾ സമർപ്പിച്ചാൽ വീട്ടുനമ്പർ നൽകാൻ പൂർണ സമ്മതമാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.