ബസ്​ നിയന്ത്രണംവിട്ട്​ പറമ്പിലേക്ക്​ കയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുന്ദമംഗലം: വിനോദയാത്രക്കു പോയ ബസ് തിരിച്ചുവരുന്നതിനിടെ നിയന്ത്രണംവിട്ട് പറമ്പിലേക്ക് കയറി. താഴെ പടനിലം വളവിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. റോഡിൽനിന്നിറങ്ങി പറമ്പിലേക്ക് കയറിയ ബസ് തെങ്ങിൽ തട്ടി മറിയാതെ നിന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. കർണാടകയിൽനിന്ന് തൃശൂരിലേക്ക് തിരിച്ചുവരുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാരെ മറ്റൊരു ബസിൽ നാട്ടിലേക്കയച്ചു. ജില്ല റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ് കുന്ദമംഗലം: ജില്ല സൈക്ലിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ല റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ് പന്തീർപാടത്ത് തുടങ്ങി. കാരശ്ശേരി കോഒാപറേറ്റിവ് ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ ഫ്ലാഗ്ഒാഫ് ചെയ്തു. സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്ദമംഗലം, ഒ. സലിം, എ.കെ. മുഹമ്മദ് അഷ്റഫ്, പി. ഷഫീക്ക്, റിയാസ് അടിവാരം, ജോൺസൺ ഇൗങ്ങാപ്പുഴ, ഗഫൂർ ഒതയോത്ത്, ബുഷർ ജംഹർ, സുഫൈദ് അലി എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ് വ്യാഴാഴ്ച അവസാനിക്കും. അന്താരാഷ്ട്ര സഹകരണ സെമിനാർ സമാപിച്ചു കുന്ദമംഗലം: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറിൽ നടന്ന അന്താരാഷ്ട്ര സഹകരണ സെമിനാർ സമാപിച്ചു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇൻറർനാഷനൽ കോഒാപറേറ്റിവ് അലയൻസ് (ഏഷ്യ പെസഫിക്), ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെ നടന്ന സെമിനാറി​െൻറ സമാപന സമ്മേളനത്തിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സെമിനാറിനോടനുബന്ധിച്ച് നടന്ന കൂപ്പത്തോൺ-ഹാക്കത്തോൺ വിജയിച്ച ടീമുകൾക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനങ്ങൾ നൽകി. സമാപനത്തിനുശേഷം വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സംഘം മടിത്തട്ട്, യു.എൽ.സി.സി.എസ് ആസ്ഥാനം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.