തണ്ണീർപൊയിൽ, ആറ്റുപുറം നിവാസികൾക്ക് കുടിവെള്ള പദ്ധതി

മുക്കം: വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്ന തണ്ണീർപൊയിൽ, ആറ്റുപുറം നിവാസികൾക്ക് കുടിവെള്ള പദ്ധതിയൊരുങ്ങുന്നു. മലമുകളിലെ ചെറിയ നീരുറവകളിൽ നിന്ന് പൈപ്പുകൾ സ്ഥാപിച്ചാണ് ഇത്രയുംകാലം കുടിവെള്ളം എടുത്തിരുന്നത്. ഇത് ആവശ്യത്തിന് ലഭിക്കാറുമില്ലായിരുന്നു. ഇതിന് പരിഹാരം കാണാനായാണ് പ്രദേശവാസികൾ ആനയാംകുന്ന് വെൽഫെയർ പാർട്ടി യൂനിറ്റുമായി ബന്ധപ്പെടുന്നത്. തുടർന്ന് പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പദ്ധതിക്ക് തണ്ണീർപൊയിലി​െൻറ താഴ്ഭാഗത്തെ വയലിൽ തുടക്കം കുറിച്ചു. സ്വകാര്യ വ്യക്തി വയലിൽ കുളം നിർമിക്കാൻ അനുമതി നൽകിയതിലൂടെയാണ് കുടിവെള്ള പദ്ധതിക്ക് വഴിതെളിഞ്ഞത്. മലമുകളിൽ വാട്ടർ ടാങ്കിനും അനുമതിയായി. സന്മനസ്സുള്ളവരുടെ സഹായത്താൽ രണ്ട് ലക്ഷം രൂപ പദ്ധതിക്കായി സ്വരൂപിച്ചിട്ടുണ്ട്. മൊത്തം മൂന്ന് ലക്ഷം രൂപയെങ്കിലും ചെലവുണ്ട്. ബാക്കി തുക ഉദാരമതികളിലാണ് പ്രത്യാശ. വേനൽക്കാലം കഴിയുന്നതിന് മുമ്പുതന്നെ പദ്ധതി പൂർത്തീകരിക്കേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.