കളരി ഗുരുക്കന്മാരെ ആദരിക്കലും കളരിപ്പയറ്റ് പ്രദര്‍ശനവും

കൊടുവള്ളി: കളരിപ്പയറ്റ് രംഗത്തും ചികിത്സാരംഗത്തും 50 വര്‍ഷം പൂര്‍ത്തിയാക്കിയ നാലു ഗുരുക്കന്മാര്‍ക്ക് വെള്ളിയാഴ്ച വൈകീട്ട് 7.30ക്ക് ആരാമ്പ്രം പൗരാവലി സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടി. ഹംസ ആരാമ്പ്രം, ആലി ചെലവൂര്‍, കെ.കെ. കുഞ്ഞിമൂസ കിഴക്കോത്ത്, ടി.പി. മുഹമ്മദ് ചെലവൂര്‍ എന്നിവരെയാണ് ആദരിക്കുന്നത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ടി. ഹംസ, ലത്തീഫ് കാരക്കോത്ത്, ടി.പി. അബ്ദുൽ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. 'തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ മോദി സർക്കാർ കവരുന്നു' മുക്കം: രക്തവിപ്ലവത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഒാരോന്നായി മോദി സർക്കാർ കവരുകയാെണന്ന് എം.ഐ. ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല എസ്റ്റേറ്റ് ലേബർ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.