'എസ്' കമ്പനിക്ക് സോളിഡാരിറ്റിയുടെ സ്നേഹാദരം

ചേന്ദമംഗലൂർ: സ്വയം സംരംഭകത്വത്തിൽ പുത്തൻ വഴി വെട്ടിത്തെളിയിച്ച മിനി പഞ്ചാബിലെ 'എസ്' കമ്പനിയെ നോർത്ത് ചേന്ദമംഗലൂർ സോളിഡാരിറ്റി ഘടകം ആദരിച്ചു. ഒപ്പം ജൈവ പച്ചക്കറി കൃഷി ജനകീയമാക്കുകയും മാതൃക പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത ആറ്റുപുറം-പയ്യടി െറസി. അസോസിയേഷനുകെള ആദരിക്കുകയും ചെയ്തു. ആറ്റുപുറം നെൽപാടത്ത് നടന്ന ചടങ്ങ് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡൻറ് കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ പി.പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. വേലായുധൻ, ജയശീലൻ പയ്യടി, പി.കെ. മനോജ്കുമാർ, കെ. മുഹമ്മദ്കുട്ടി, കെ.ടി. മുഹ്സിൻ, എ. സത്താർ എന്നിവർ ആശംസകൾ നേർന്നു. യൂനിറ്റ് പ്രസിഡൻറ് ഫാസിൽ മേക്കുത്ത് സ്വാഗതവും എ.എം. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. കെ.വി. ശിഹാബ്, ദിൽകുഷ്, വി.ആർ. റംഷിദ്, വി.കെ. ഇസ്മയിൽ, എ.പി. നസീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.