ദേശീയ കരാട്ടേ പരിശീലന ക്യാമ്പ്​ സമാപിച്ചു

ചാത്തമംഗലം: ഷോട്ടോകാൻ അന്താരാഷ്ട്ര ട്രെയ്നറും നിഹോൺ ഷോട്ടോകാൻ കരാേട്ട സങ്കുകായ്‌ വേൾഡ് പ്രസിഡൻറുമായ തകേഷി കിറ്റഗാവയുടെ നേരിട്ടുള്ള പരിശീലനത്തിൽ ഇന്ത്യയിലെ പതിനഞ്ചോളം ഷോട്ടോകാൻ താരങ്ങൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡ് നൽകി. ദേശീയ കരാട്ടേ പരിശീലന ക്യാമ്പി​െൻറ സമാപനത്തോടനുബന്ധിച്ച് മണാശ്ശേരിയിൽ സങ്കുകായുടെ നാഷനൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന അവാർഡ്ദാന ചടങ്ങ് സൊക്കെ തകേഷി കിറ്റഗാവ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. സങ്കുകായുടെ നാഷനൽ ചീഫായ ഷിഹാൻ അരുൺദേവിന് ഏഴാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നൽകി ഇൻഡോ സോഹോമ്പു ചോ ആയും ആദ്യത്തെ എക്‌സാമിനറായും നിയമിച്ചു. എകരൂരിലെ സെൻസി ബാബുവിന് റെൻഷി പദവിയും അഞ്ചാമത്തെ ബ്ലാക്ക് ബെൽറ്റും നൽകി. ഡിംപിൾ മേഹ്തെയെ ഹുക്കു ഹൊമ്പു ചോ ആയി അവരോധിച്ചു. അശോക് പ്രധാനെ കർണാടക ചീഫായും രാജ്മോഹനെ കേരള ചീഫായും മുഹമ്മദ് ആദിലിനെ കോഴിക്കോട് ചീഫായും സുനിലിനെ മൈസൂർ ചീഫായും നിയമിച്ചു. ദിൽബിഷ്, ആയുഷ്, റോഹിൻ, മിഥുൻ, പാർഥസാരഥി, റോഷൻ, ഡിംപിൾ, സായ് ദാസ്, ആഷിൻ ഹരി, അഭിനവ് എന്നിവർക്ക് ഒന്നാം ബ്ലാക്ക് ബെൽറ്റും മൈസൂരിലെ സുനിലിന് മൂന്നാം ബ്ലാക്ക് ബെൽറ്റും അശോക്, രാജ്‌മോഹൻ എന്നിവർക്ക് നാലാം ബ്ലാക്ക് ബെൽറ്റും നൽകി. ഏകദിന കൗമാര ശിൽപശാല മാവൂർ: അരയങ്കോട് ജാൻ സ​െൻറർ യൂനിറ്റ് വനിത കൂട്ടായ്മ എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പെൺകുട്ടികൾക്ക് ഏകദിന കൗമാര ശിൽപശാല സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എൻ.പി. കമല ഉദ്ഘാടനം ചെയ്തു. ജാൻ സ​െൻറർ സെക്രട്ടറി എം.കെ. ഷാഫി അധ്യക്ഷത വഹിച്ചു. കൗമാരം, കരിയർ, കരുത്ത് എന്നീ വിഷയങ്ങളിൽ ജസ്ലീന കൊയിലാണ്ടി, നസ്മിന മലയമ്മ എന്നിവർ ക്ലാസെടുത്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. നദീറ, യൂനിറ്റ് അംഗങ്ങളായ ഷബാന, എം.വി. സലീമത്ത് എന്നിവർ സംസാരിച്ചു. കെ.എം. സുലൈഖ ടീച്ചർ സ്വാഗതവും കെ.എം. ഷബീബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.