മോഡൽ അംഗൻവാടി ഉദ്ഘാടനം

നരിക്കുനി: മടവൂർ ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽ പുതുതായി നിർമിച്ച മോഡൽ അംഗൻവാടിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വനിത ഫെസിലിറ്റേഷൻ സ​െൻറർ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഏലിയാമ്മ ജോർജ് തുറന്നുകൊടുത്തു. വി.എം. ഉമ്മർ, എം. ഷംസിയ, എം.എ. ഗഫൂർ, വി. ഷക്കീല, ശശി ചക്കാലക്കൽ, വി.സി. റിയാസ്ഖാൻ, ടി. അലിയ്യി, എ.പി. നസ്തർ, കെ.പി. മുഹമ്മദൻസ് തുടങ്ങിയവർ സംസാരിച്ചു. എ.സി. പുഷ്പരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മതപ്രഭാഷണവും ദിക്റ് ദുആ സമ്മേളനവും പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജുമാ മസ്ജിദി​െൻറയും ദാറുസ്സലാം മദ്റസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശംസുൽ ഉലമാ നഗറിൽ അഞ്ചു ദിവസത്തെ മതപ്രഭാഷണവും ദിക്റ് ദുആ സമ്മേളനവും സംഘടിപ്പിച്ചു. എൻ.പി. മൊയ്തീൻകുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം ഫൈസി ഉദ്ഘാടനം ചെയ്തു. അജ്മൽ ഫൈസി വയനാട്, ബഷീർ ഹുദവി പാവണ്ടൂർ, മുഹസിൻ ഫൈസി പാലങ്ങാട്, നൗഫൽ ഹുദവി കാസർകോട്, പി.പി. അബൂബക്കർ പാറന്നൂർ, പി.പി. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണം നടത്തി. കെ.കെ. അബ്ദുറഹ്മാൻ ഹാജി, പി.സി. ആലി ഹാജി, പി.ടി.കെ. മരക്കാർ ഹാജി, എൻ.കെ. മുഹമ്മദ്, വി.സി. മുഹമ്മദ് ഹാജി, അബ്ദുല്ലാഹിൽ ഹദ്ദാദ് തങ്ങൾ, അബ്ദുല്ലാഹിൽ ഹമ്മാദ് തങ്ങൾ, ഹാഫിള് ജുനൈദ് ബാഖവി, ബി.സി. മുഹമ്മദ് ഫൈസി, ടി.പി. അബ്ദുല്ല ഹസൻ ഫൈസി, പി.സി. അബ്ദുറഹ്മാൻ ഹാജി, ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.