കുറ്റി​െപ്പായിലിലെ കളിമണ്ണ് ഖനനം പരിസ്ഥിതിക്ക്​ കോട്ടം തട്ടാത്തതെന്ന്​

മുക്കം: ഹൈകോടതി ഉത്തരവിൽ കൊടിയത്തൂർ കുറ്റിപ്പൊയിലിലെ വയലിൽ കളിമണ്ണ് ഖനനം പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും നീർത്തട നിയമങ്ങൾ ലംഘിക്കാത്തതുമാണെന്ന് ഓട് വ്യവസായ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറ്റിപ്പൊയിലിൽ ഉയർച്ചയുള്ള 84 സ​െൻറ് സ്ഥലത്തെ രണ്ട് സ​െൻറ് സ്ഥലത്താണ് കളിമണ്ണ് ഖനനം തിങ്കളാഴ്ച തുടങ്ങിയത്. ജിയോളജി വകുപ്പി​െൻറയും കോടതിയുടെയും അനുമതി ലഭിച്ചാണ് പ്രവർത്തിയാരംഭിച്ചത്. പെർമിറ്റില്ലാതെ ഖനനം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രാത്രി കാലങ്ങളിലും ഖനനത്തിന് തടസ്സമില്ല. വാർത്തസമ്മേളനത്തിൽ ഓട് വ്യവസായ സംരക്ഷണ സമിതി ചെയർമാൻ പി. സുബ്രഹ്മണ്യൻ, കെ. മുരുകൻ, അസ്ലം ഷേർഖാൻ, ഭൂപൻ ദാസ് എന്നിവർ പങ്കെടുത്തു. കളിമണ്ണ് ഖനനം കൃഷിയെയും ജലത്തെയും സാരമായി ബാധിക്കുമെന്ന് മുക്കം: ഓട്ടു കമ്പനിയാവശ്യത്തിന് കൊടിയത്തൂർ കുറ്റിപ്പൊയിൽ വയലിൽനിന്ന് കളിമണ്ണ് ഖനനം നടത്തുന്നത് കൃഷിയെയും, ജല സംവിധാനത്തെയും സാരമായി ബാധിക്കുമെന്ന് സാമൂഹിക പ്രവർത്തകരായ റസാഖ് കൊടിയത്തൂർ, പി.ബി. ഷബീർ എന്നിവർ വാർത്തസമ്മേളനത്തിൽ അരോപിച്ചു. മണ്ണെടുപ്പിലൂടെ നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ നടത്താനാവില്ല. മണ്ണെടുത്ത കുഴിയിൽ മാലിന്യം വന്നടിഞ്ഞ് അന്തരീക്ഷം മലിനമാകും. കോടതിയും സർക്കാറും അനുമതി നൽകിയ നടപടി ശരിയല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.