കല്ലായിപ്പുഴയെ രക്ഷിക്കാൻ ജനകീയ പ്രക്ഷോഭം -സംരക്ഷണസമിതി

കോഴിക്കോട്: കല്ലായിപ്പുഴയോരത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയും പുഴയും മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ നിർമിച്ചത് സർവേയിൽ കണ്ടെത്തി ജണ്ട കെട്ടാനുള്ള സർക്കാർ നടപടി എതിർക്കുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്ന് കല്ലായിപ്പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സർക്കാർ ഭൂമി കൈയേറിയവർ വൻ കെട്ടിടങ്ങൾ നിർമിച്ച് വാടക വാങ്ങുന്നവരാണ്. ഇതിലൂടെ ലക്ഷങ്ങളുടെ റവന്യൂ വരുമാനമാണ് സർക്കാറിന് നഷ്ടപ്പെടുന്നത്. ജില്ല ഭരണകൂടവും കോഴിക്കോട് കോർപറേഷനും ചേർന്നുള്ള ജെണ്ട കെട്ടലിനെ എതിർക്കുന്നവർക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ പുഴ സംരക്ഷണസമിതി യോഗം തീരുമാനിച്ചു. സമരപ്രഖ്യാപന കൺവെൻഷൻ മേയ് എട്ടിന് വൈകീട്ട് നാലിന് കല്ലായി പുഴയോരത്ത് നടക്കും. കല്ലായിപ്പുഴ നവീകരണത്തിന് റിവർ മാനേജ്മ​െൻറ് ഫണ്ടിൽനിന്ന്‌ അനുവദിച്ച 4.9 കോടി രൂപ വിനിയോഗിക്കാൻ സാധിക്കാത്തതും ൈകയേറ്റക്കാരുടെ സമ്മർദം കാരണമാണ്. മര വ്യവസായത്തിന് ലീസിന് നൽകിയ സ്ഥലങ്ങൾ പലരും വ്യാജ രേഖയുണ്ടാക്കി നിരവധിതവണ കൈമാറ്റം നടത്തിയിട്ടുണ്ട്. മരമില്ലുകൾ പൊളിച്ച് ഗോഡൗണുകളാക്കി മാറ്റിയതും വ്യാജ പ്രമാണങ്ങളുണ്ടാക്കിയ ൈകയേറ്റഭൂമികളും സർക്കാറിലേക്ക് കണ്ടുകെട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എസ്.കെ. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി സ്വാഗതവും, പി.പി. ഉമ്മർ കോയ നന്ദിയും പറഞ്ഞു. എം.പി. മൊയ്തീൻ ബാബു, കെ.പി. രാധാകൃഷ്ണൻ, ഇ. ഉസ്സൻകുട്ടി, എസ്.വി. അശ്റഫ്, അമ്മാൻ കുണ്ടുങ്ങൽ, മുജീബ് എം.പി, എം. നൂർ മുഹമ്മത്, ഇ. മുജീബ്, എം.പി. മൻസൂർ, കെ.പി. മൻസൂർ സാലിഹ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.