പുകയുന്ന ​െഎസ്​ക്രീം വിൽപന തടഞ്ഞു

കോഴിക്കോട്: ദ്രവ നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീം വിൽക്കുന്ന കോഴിക്കോട്ടെ കേന്ദ്രങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ്. ജില്ലയിലെ ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമീഷണര്‍ ഇ.കെ. ഏലിയാമ്മയാണ് ദ്രവ നൈട്രജന്‍ ചേര്‍ത്ത് ഐസ്‌ക്രീം വില്‍ക്കുന്ന കടകളിൽ വില്‍പന തടഞ്ഞ് നോട്ടീസ് നല്‍കിയത്. ഇത്തരം ഭക്ഷ്യപദാർഥങ്ങള്‍ വില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. നഗരത്തിലെ മാളിലും ബീച്ച് പരിസരത്തും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. ഐസ്‌ക്രീം നൂറ് ശതമാനം സുരക്ഷിതമാണോയെന്ന കാര്യം പറയാനാകില്ലെന്നും ഭക്ഷ്യയോഗ്യമാണെന്ന് തെളിയുന്നതുവരെ വിൽക്കരുതെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റൻറ് കമീഷണര്‍ അറിയിച്ചു. ഐസ്‌ക്രീം സുരക്ഷിതമാണെന്നും എതിർ പ്രചാരണങ്ങള്‍ വ്യാജമാണെന്നുമാണ് കട ഉടമകളുടെ നിലപാട്. ഐസ്‌ക്രീം കഴിക്കുേമ്പാൾ വായിലും മൂക്കിലും പുക വരുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മൈനസ് 195 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ച് കടുത്ത മർദത്തിൽ ദ്രവാവസ്ഥയിലാക്കിയ നൈട്രജന്‍കൊണ്ട് നിര്‍മിക്കുന്നതാണ് െഎസ്ക്രീം. ഇത് ആരോഗ്യകരമല്ലെന്ന് ആരോപണമുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.