അഗ്​നിശമന ഉദ്യോഗസ്ഥർ മാനാഞ്ചിറ ശുചീകരിച്ചു

കോഴിക്കോട്: കേരള ഫയർ സർവിസ് അസോസിയേഷ​െൻറ 36ാം സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണാർഥം അഗ്നിശമന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനാഞ്ചിറ പരിസരം വൃത്തിയാക്കി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽനിന്നായി 250ഒാളം അഗ്നിശമന ഉദ്യോഗസ്ഥർ ശുചീകരണത്തിൽ പെങ്കടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ഫയർ ഒാഫിസർ ടി. രജീഷ്, കേരള സർവിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ. ഷജിൽ കുമാർ, ജന. സെക്രട്ടറി ആർ. അജിത്കുമാർ, കെ.പി.ഒ.എ സംസ്ഥാന പ്രസിഡൻറ് ബാബുരാജ്, എം.എസ് ബിജോയ്, ബൈജു തുടങ്ങിയവർ സംബന്ധിച്ചു. 13ന് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തി​െൻറ ഭാഗമായി മേയ് അഞ്ചിന് മീഞ്ചന്ത ഫയർസ്റ്റേഷനിൽ വോളിബാൾ ടൂർണമ​െൻറും ഏഴിന് 'അഗ്നിരക്ഷ സേനയും പൊതുജനങ്ങളും' എന്ന വിഷയത്തിൽ ഒാപൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.