ഫൂട്ട് വോളി: സ്വീകരണം നൽകി

കോഴിക്കോട്: തായ്ലൻഡിൽ നടന്ന ലോക ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള ആദ്യ ഇൻറർനാഷനൽ ഫൂട്ട് വോളി താരമായ മുഹമ്മദ് ജസാർ, ഇന്ത്യൻ ടീം ചീഫ് മിഷനും ദേശീയ സെക്രട്ടറി ജനറലുമായ എ.കെ. മുഹമ്മദ് അഷ്റഫ്, അസി. കോച്ച് പി. അമൽ എന്നിവർക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. ബാബുമോൻ ഹാരാർപ്പണം നടത്തി. വി.കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് ഹസൻ, എ.കെ. സജു, കെ.പി. ആശിഖ്, എ.കെ. സിനാൻ, ടി.പി. ജുനൈദ്, സി.പി. ഷിഹാബ്, കെ.കെ. ഷമീൽ, പി. നൗഫൽ, ജസീൽ, ഹർഷാദ്, ആഷിഫ്, കെ. രൂപേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.