കോഴിക്കോട്: മജ്ലിസ് തഹ്ഫീളുൽ ഖുർആൻ രണ്ടാം സനദ്ദാന സമ്മേളനവും എജുക്കേഷൻ കോംപ്ലക്സ് രണ്ടാം ബ്ലോക്ക് ഉദ്ഘാടനവും മേയ് ഒന്നു മുതൽ മൂന്നു വരെ പുവ്വാട്ടുപറമ്പിലെ മജ്ലിസ് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിക്കും. എജുക്കേഷൻ കോംപ്ലക്സ് രണ്ടാം ബ്ലോക്ക് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ഖാസിമുൽ ഖാസിമി, പ്രഫ. ഒാമാനൂർ മുഹമ്മദ്, കെ.കെ. കുഞ്ഞിമൊയ്തീൻകുട്ടി ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. തൂക്കയന്ത്രം ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കണം കോഴിക്കോട്: ഭക്ഷ്യസുരക്ഷ നിയമം കാര്യക്ഷമമാക്കുന്നതിന് തൂക്കയന്ത്രം ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കണമെന്ന് കേരള കൺസ്യൂമേഴ്സ് മൂവ്മെൻറ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലത്ത് ഇമ്പിച്ചിക്കോയ (പ്രസി), ദേവദാസ് കക്കോടി (വൈസ് പ്രസി), രാജൻ തടായിൽ (ജന. സെക്ര), സേന്താഷ് കൊല്ലമ്പലം (ജോ. സെക്ര), കെ. ബീരാൻകുട്ടി (ട്രഷ) എന്നിവരെ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. പാലത്ത് ഇമ്പിച്ചിക്കോയ, രാജൻ തടായിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. കരിയർ ഗൈഡൻസ് ശിൽപശാല കോഴിക്കോട്: സെൻറർ ഫോർ ഡവലപ്മെൻറ് ഒാഫ് എജുക്കേഷൻ ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ൈഗഡൻസ് ശിൽപശാല മേയ് ഒന്നിന് രാവിലെ 9.30 മുതൽ 12.30 വരെ കെ.പി. കേശവമേനോൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലസ്ടു മുതൽ പി.ജി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പെങ്കടുക്കാം. ലെനിൻ ജോയൽ, കെ. ഷഹബാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.