ഭരണഘടന സംരക്ഷിക്കാൻ പോലും ജനങ്ങൾ സമരം ചെയ്യേണ്ട അവസ്ഥ ^വി.ടി. ബൽറാം എം.എൽ.എ

ഭരണഘടന സംരക്ഷിക്കാൻ പോലും ജനങ്ങൾ സമരം ചെയ്യേണ്ട അവസ്ഥ -വി.ടി. ബൽറാം എം.എൽ.എ പന്തീരാങ്കാവ്: കോൺഗ്രസ് ഭരണകാലത്ത് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജനങ്ങളെ സംരക്ഷിക്കാൻ ഭരണഘടന ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണെന്ന് വി.ടി. ബൽറാം എം.എൽ.എ. ഒളവണ്ണ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന യുവജന വിദ്യാർഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. എം. ധനിഷ് ലാൽ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്‌, ചോലക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, എ. ഷിയാലി, എൻ. മുരളീധരൻ, പി.എം. നസീം, യു.എം. പ്രശോഭ്, പി. പ്രശാന്ത്, പി.ടി. ശിവ് ശാരുൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.