'വേനൽത്ത​ുമ്പികൾ' കലാജാഥക്ക്​ സ്വീകരണം

ബേപ്പൂർ: ബാലസംഘം ബേപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വേനൽത്തുമ്പികൾ' കലാജാഥക്ക് മാത്തോട്ടത്ത് സ്വീകരണം നൽകി. 15 ഓളം കേന്ദ്രങ്ങളിൽ 20 ഓളം കൊച്ചു കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലീഡർ എ.വി. അനുഭവ്, വൈസ് ലീഡർ കെ. ജിൻസി, ടീം മാനേജർ കെ. ഉദയകുമാരി എന്നിവർ ചേർന്നാണ് ജാഥയെ നിയന്ത്രിച്ചത്. കശ്മീരിലെ കഠ്വയിൽ വർഗീയവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ബാലികക്കുള്ള സമർപ്പണമായിരുന്നു പരിപാടി. പൊതു വിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ആവശ്യകതയെക്കുറിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തുക കൂടിയാണ് ജാഥയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.