സുദീപ്​ തെക്കേപ്പാട്ടിനെ ആദരിച്ചു

കോഴിക്കോട്: നാഷനൽ യൂത്ത് പ്രമോഷൻ കൗൺസിലി​െൻറ അക്ഷരശ്രീ കഥാപുരസ്കാരം നേടിയ കഥാകൃത്ത് സുദീപ് തെക്കേപ്പാട്ടിനെ ചേവായൂരിലെ ഹാർമണി റെസിഡൻസ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു. കേരള മദ്യനിരോധന സമിതി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പ്രഫ. ഒ.ജെ. ചിന്നമ്മ ബോധവത്കരണ ക്ലാസ് നടത്തി. അസോസിയേഷൻ 14ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചേവായൂർ സൺഡേ റോഡിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പ്രഫ. വർക്കി പറ്റാനി അധ്യക്ഷത വഹിച്ചു. വി.പി. ചന്ദ്രൻ, സുദീപ് തെക്കേപ്പാട്ട്, എൻ.കെ. സന്തോഷ്കുമാർ, എൻ.വി. സുബ്രഹ്മണ്യൻ, പി.പി. ശങ്കരൻകുട്ടി, നിമ്മി ജയേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് സന്തോഷ് ബാബു, അമ്പിളി സതീഷ്, സുഷിത സന്തോഷ് എന്നിവർ നേതൃത്വം നൽകി. ആദരിച്ചു കോഴിക്കോട്: കല്ലായ് ഗവ. ഗണപത് സ്കൂളിൽ നടന്ന 'ഒരു പൊക്കാവിൻ സ്മൃതി' കലാസംഗമത്തിൽ സ്കൂളി​െൻറ പഴയകാല അധ്യാപകരെ ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ബാലകൃഷ്ണൻ നായർ, വിജയശങ്കരൻ, ഭാർഗവി, രാധ, ശാന്ത, സീത, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ലതിക, മുൻ വിദ്യാർഥികളായ പി.ആർ. മോനോൻ, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, കെ.പി. രാധ എന്നിവരെയും ആദരിച്ചു. എൻ.സി. സമീർ അധ്യക്ഷത വഹിച്ചു. സലാം വെള്ളയിൽ, കെ.വി. സുരേഷ്ബാബു, എൻ. ഭാഗ്യനാഥ്, പി.ആർ. മേനോൻ, പി.കെ. മൊയ്തീൻ അഹമ്മദ്, സി.വി. മാധവി, കെ.പി. രാധ, വി.കെ. അരുൺ, എം.സി. സുധാമണി, നിർമല, ശാന്ത, ലതിക, സി. കബീർദാസ്, അബുലൈസ് കടുവാനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.