കുളം നിർമിച്ച് കയർ ഭൂവസ്ത്രം സ്ഥാപിച്ചു

കടലുണ്ടി: ജലസംരക്ഷണ പ്രവർത്തനം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി കുളം നിർമിച്ച് കയർ ഭൂവസ്ത്രമണിയിച്ചു. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ അണ്ടിശ്ശേരി ജഗന്നിവാസ​െൻറ പറമ്പിലാണ് പദ്ധതി. കുളത്തിൽ കയർ ഭൂവസ്ത്രമൊരുക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. ബ്ലോക്കംഗം കെ. ഗിജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കോണത്ത് ബാലൻ തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകി. വാർഡംഗം എൻ. ഭാസ്കരൻ നായർ, എം. സുനിത, ബാലകൃഷ്ണൻ പച്ചാട്ട് എന്നിവർ സംസാരിച്ചു. 1,58,000 രൂപ അടങ്കലിൽ 38 തൊഴിലാളികൾ 11 ദിവസം കൊണ്ടാണ് കുളം നിർമിച്ചത്. നാല് കുളങ്ങൾകൂടി പഞ്ചായത്തിലെ 11ാം വാർഡിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.