ദേശീയ വനിതാ ക്രിക്കറ്റ് ടീം ക്യാമ്പ് ആഗസ്​റ്റിൽ ................... കൃഷ്ണഗിരിയിൽ വീണ്ടും ക്രിക്കറ്റ് ആവേശം

കൃഷ്ണഗിരി (വയനാട്): അടുത്തമാസം മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലേക്ക് നീങ്ങും. 2016-17 രഞ്ജി മത്സരങ്ങൾക്കുശേഷം കൃഷ്ണഗിരിയിലെ പുൽമൈതാനത്ത് അടുത്തമാസം മുതൽ അണ്ടർ 19, 16 ഇന്ത്യൻ ടീമുകൾ, ദേശീയ വനിത ടീം എന്നിവ ഉൾപ്പെടെയുള്ളവരുടെ ക്യാമ്പുകളാണ് നടക്കുന്നത്. നിലവിൽ അണ്ടർ 14 ചാലഞ്ചർ കപ്പ് ഫ്രൻഡ്ലി ടൂർണമ​െൻറ് സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. ജില്ലയിലെ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ വയനാട് ക്രിക്കറ്റ് അക്കാദമി ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 15 മുതലാണ് വിവിധ കാറ്റഗറിയിലുള്ള ഇന്ത്യൻ ടീമുകളുടെ ക്യാമ്പ് ആരംഭിക്കുക. ഏപ്രിൽ 15 മുതൽ മേയ് അഞ്ചു വരെ അണ്ടർ 19 ദേശീയ ടീമി​െൻറ ക്യാമ്പ് നടക്കും. മേയ് 20 മുതൽ ജൂൺ 15 വരെയാണ് അണ്ടർ 16 ടീമി​െൻറ ക്യാമ്പ്. അതിനുശേഷം ആഗസ്റ്റിൽ ഇന്ത്യൻ വനിത ടീമി​െൻറ ക്യാമ്പിനും കൃഷ്ണഗിരി വേദിയാകും. ഇപ്പോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചർ ക്രിക്കറ്റ് ഫ്രൻഡ്ലി കപ്പ് ടൂർണമ​െൻറിൽ ബംഗളൂരുവിൽനിന്നുള്ള രണ്ട് ടീമുകളും വയനാട് ടീമും നോർത്ത്സോണിൽ നിന്നുള്ള ഒരു ടീമുമടക്കം നാലു ടീമുകളാണ് പങ്കെടുക്കുന്നത്. 2016-17 രഞ്ജി േട്രാഫിയിൽ ഝാർഖണ്ഡ്, വിദർഭ, രാജസ്ഥാൻ, ഡൽഹി, ഒഡിഷ, മഹാരാഷ്ട്ര എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ് ബി മത്സരങ്ങളാണ് കൃഷ്ണഗിരി ഒടുവിൽ വേദിയായ പ്രധാന മത്സരങ്ങൾ. ഇതിൽ രാജസ്ഥാൻ-ഡൽഹി മത്സരത്തിൽ രണ്ടു വിക്കറ്റിന് ഡൽഹിയും ഒഡിഷ-മഹാരാഷ്ട്ര മത്സരത്തിൽ ഒരു ഇന്നിങ്സിനും 118 റൺസിനും ഒഡിഷയും വിജയിച്ചിരുന്നു. ഒഡിഷ-ഝാർഖണ്ഡ് മത്സരം സമനിലയായിരുന്നു. ദേശീയതാരം ഗംഭീർ ഉൾപ്പെടെ എത്തിയത് കളികമ്പക്കാർക്ക് ആവേശമായിരുന്നു. 11ാമത് വനിത ക്രിക്കറ്റ് വേൾഡ് കപ്പിൽ അവിസ്മരണീയ പ്രകടനം നടത്തിയ ദേശീയ വനിത താരങ്ങൾ കൂടിയെത്തുന്നത് ജില്ലയിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.