ക്ഷേത്രമോഷണം: പ്രതി പിടിയിൽ

കൊയിലാണ്ടി: മാരാമുറ്റം തെരു ഗണപതി ക്ഷേത്രത്തി​െൻറ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായി. തലശ്ശേരി ജൂബിലി റോഡ് അളിയാൻ കൊല്ലം സിദ്ദീഖിനെ (50)യാണ് സി.ഐ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മാർച്ച് 28ന് ആയിരുന്നു സംഭവം. ക്ഷേത്രക്കമ്മിറ്റി അംഗങ്ങളായ വിജിത്, ലതീഷ്, ബിജീഷ് എന്നിവർ പ്രതിയെ പിടികൂടാൻ സഹായിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് സിദ്ദീഖ് എന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.