ശാന്തി കോളജ്​ ഒാഫ്​ നഴ്​സിങ്​ ബിരുദദാന ചടങ്ങും കോളജ്​ ഡേയും

ഒാമശ്ശേരി: ശാന്തി കോളജ് ഒാഫ് നഴ്സിങ്ങി​െൻറ ബിരുദദാന ചടങ്ങും കോളജ് ഡേയും പുതിയ ബാച്ചിലേക്ക് പ്രവേശനംനേടിയ വിദ്യാർഥികൾക്കുള്ള ലാമ്പ് ലൈറ്റിങ് പരിപാടിയും സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങി​െൻറ ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽമജീദ് നിർവഹിച്ചു. ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശനം നേടിയ നഴ്സിങ് വിദ്യാർഥികൾക്കുള്ള ലാമ്പ് ലൈറ്റിങ് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ ഇ. ബിജോയിയും അവാർഡ്ദാനം ജില്ല ടി.ബി ഒാഫിസർ ഡോക്ടർ പ്രമോദ് കുമാറും നിർവഹിച്ചു. കോളജ് ഡേ ഉദ്ഘാടനം ജെ.ഡി.ടി പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ ഡോ. അബ്ദുല്ലത്തീഫ് വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ നിർമല റോബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞാലി മാസ്റ്റർ സ്വാഗതവും ടെസ്സി മാത്യു നന്ദിയും പറഞ്ഞു. 'ഒാപൺ കേരള വോളിമേള' ശ്രദ്ധേയം ഒാമശ്ശേരി: ഒാമശ്ശേരിയിൽ നടക്കുന്ന വി.പി. ഖലീൽ കപ്പ് ഒാപൺ കേരള വോളിമേള ശ്രദ്ധേയമാകുന്നു. മൂന്നുദിവസം പിന്നിട്ട ടൂർണമ​െൻറിൽ നിരവധി ദേശീയ അന്തർദേശീയ വോളിതാരങ്ങളാണ് അണിനിരക്കുന്നത്. കാസിനോ ജൂനിയേഴ്സി​െൻറ നേതൃത്വത്തിലാണ് മേള. കളിയെ പ്രോത്സാഹിപ്പിക്കുന്നതിന് കാസിനോ ജൂനിയേഴ്സി​െൻറ നേതൃത്വത്തിൽ വോളിബാൾ അക്കാദമി തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.