എം.എം. സബീനയെ ആദരിച്ചു

കൊടിയത്തൂർ: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതി 2017-18 ‍​െൻറ ഭാഗമായി പച്ചക്കറികൃഷി നടത്തി ജില്ലയിലെ മികച്ച കൃഷിഓഫിസര്‍ക്കുള്ള ഒന്നാംസ്ഥാനം നേടിയ കൊടിയത്തൂര്‍ കൃഷി ഓഫിസര്‍ എം.എം. സബീനയെ കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ആദരിച്ചു. വൈസ് പ്രസിഡൻറ് വി. വസീഫി‍​െൻറ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഇ. രമേശ്ബാബു ഉപഹാരം നല്‍കി. ബാങ്ക് ഡയറക്ടര്‍മാരായ പി. ഷിനോ, വി.കെ. അബൂബക്കര്‍, സന്തോഷ് സെബാസ്റ്റ്യന്‍, റീന ബോബന്‍, സിന്ധു രാജന്‍, അസ്മാബി പരപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.