കുടുംബ സംഗമം

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കുടുംബ സംഗമം 'കൂടുവിട്ട് കുന്നിലേക്ക്' പരിപാടി മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് നേടിയ മുൻ അധ്യാപകൻ കെ.ടി. അബ്ദുൽ റഷീദ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി അനുമോദന പ്രഭാഷണം നടത്തി. പുതുക്കുടി അബൂബക്കർ മാസ്റ്റർ, ബന്ന ചേന്ദമംഗലൂർ, ഇ. ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപകരായ ടി. അബ്ദുല്ല, പി.കെ. അബ്ദുൽ കരീം, എം.എ. അബ്ദുൽ ഹകീം എന്നിവർ മുഖ്യാതിഥികളായി. എം.എ. അബ്ദുസ്സലാം മാസ്റ്റർ ക്ലാസെടുത്തു. പ്രോഗ്രാം കൺവീനർ കെ.ഇ. ജമാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു നന്ദിയും പറഞ്ഞു. സ്റ്റാഫ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.