പുഞ്ചപ്പാടത്ത് ഭൂവസ്ത്രം വിരിക്കൽ പ്രവൃത്തി

കൊടിയത്തൂർ: ചെറുവാടി പുഞ്ചപ്പാടത്ത് കല്ലൻതോട് നീർത്തട പദ്ധതിയുടെ നവീകരിച്ച തോടി​െൻറ കരയിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന ജോലി തുടങ്ങി. രണ്ടു കിലോമീറ്റർ നീളത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഭൂവസ്ത്രം വിരിക്കുന്നത്. വരമ്പിന് 15 ലക്ഷത്തോളം ചെലവഴിച്ചാണ് 12,969 സ്ക്വയർ മീറ്റർ ദൂരത്തിൽ ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന ഭൂവസ്ത്രം വിരിക്കുന്നത്. ഭൂവസ്ത്രം വിരിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. മെംബർമാരായ കെ.പി. ചന്ദ്രൻ, ആമിന പാറക്കൽ, സാബിറ തറമ്മൽ, മുഹമ്മദ് ചേറ്റൂർ, പാടശേഖര കൺവീനർ കെ.സി. മമ്മദ് കുട്ടി, എൻജിനീയർ റാസിഖ്, ഡി.ഇ.ഒ ഷിനോദ് എന്നിവർ സംസാരിച്ചു. ഇൻഷുറൻസ് കാർഡ് വിതരണവും പുതുക്കലും കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ 2017ൽ അക്ഷയകേന്ദ്രങ്ങൾ വഴി ഇൻഷുറൻസ് കാർഡിനായി അപേക്ഷിച്ചവർക്കുള്ള കാർഡ് വിതരണവും പഴയ കാർഡ് പുതുക്കലും ഞായറാഴ്ച ചുള്ളിക്കാപറമ്പ് എൽ.പി സ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.