മുക്കം: അഗസ്ത്യൻമുഴി കപ്പടച്ചാലിൽ ചന്ദ്രന് പണിയുന്ന സ്നേഹവീടിന് തറക്കല്ലിട്ടു. താമരശ്ശേരി ഡിവൈ.എസ്.പി പി. സജീവനും കോഴിക്കോട് െഡപ്യൂട്ടി കലക്ടർ സി. ഹിമയും ചേർന്നാണ് ശിലാസ്ഥാപനം നിർവഹിച്ചത്. സ്നേഹവീട് നിർമാണ കമ്മിറ്റി ചെയർമാൻ മുക്കം എസ്.ഐ കെ.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. അപൂർവ രോഗം ബാധിച്ച് ശരീരം തളർന്ന് 40 വർഷമായി വീടിനകത്ത് ദുരിതവുമായി കഴിയുന്ന ചന്ദ്രനും സഹോദരിമാർക്കും മുക്കം പൊലീസും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സിയും ചേർന്നാണ് വീടൊരുക്കുന്നത്. ചന്ദ്രനും മൂന്നു സഹോദരിമാരുമടക്കം കുടുംബത്തിലെ നാല് അംഗങ്ങളും എല്ല് നുറുങ്ങുന്ന രോഗം പിടിപെട്ട് സ്വന്തം കൃത്യങ്ങൾ പോലും ചെയ്യാനാവാത്തവരാണ്. കാലപ്പഴക്കംകൊണ്ട് തകർച്ച ഭീഷണി നേരിടുന്ന വീട്ടിലെ താമസം ദുരിതപൂർണമായതോടെയാണ് സ്നേഹവീടൊരുക്കാൻ പൊലീസും വിദ്യാർഥികളും രംഗത്തിറങ്ങിയത്. 15 ലക്ഷം രൂപ വേണം വീട് പൂർത്തിയാക്കുന്നതിന്. സന്മനസ്സുള്ളവരുടെ സംഭാവന തന്നെയാണ് പ്രത്യാശ. ചടങ്ങിൽ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ വി. കുഞ്ഞൻ മുഖ്യാതിഥിയായി. കൗൺസിലർ പ്രജിത പ്രദീപ്, ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ, സ്റ്റാഫ് സെക്രട്ടറി ജി. സുധീർ, പി.ജി. മുഹമ്മദ്, ഷമീർ അഹമ്മദ്, യു.പി. ആതിഖ, ഖാസിം, സി.പി. അസീസ്, പി. ബിജു, സി.കെ. നവാസ്, ഖമറുൽ ഇസ്ലാം, പി.ടി. മഹ്റൂഫ്, കബീർ മുന്നൂർ എന്നിവർ സംബന്ധിച്ചു. വർക്കിങ് ചെയർമാൻ ഇ.ടി. മജീദ് സ്വാഗതവും സ്റ്റുഡൻറ് പൊലീസ് സി.പി.ഒ സലിം കൊളായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.