മതനിരപേക്ഷ സംഘങ്ങള്‍ ദുര്‍ബലപ്പെടുന്നത് ഗൗരവമായി കാണണം ^വിസ്​ഡം സെമിനാര്‍

മതനിരപേക്ഷ സംഘങ്ങള്‍ ദുര്‍ബലപ്പെടുന്നത് ഗൗരവമായി കാണണം -വിസ്ഡം സെമിനാര്‍ കോഴിക്കോട്: മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘങ്ങള്‍ ദുര്‍ബലപ്പെടുന്നത് ഗൗരവമായി കാണണമെന്ന് മുജാഹിദ് വിസ്ഡം യൂത്ത് കെ.പി. കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച 'സമകാലിക കേരളവും മുസ്ലിംകളും' സെമിനാര്‍ അഭിപ്രായപ്പെട്ടു. മുസ്ലിം സമൂഹത്തി‍​െൻറ മതപരവും സാംസ്കാരികവുമായ അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുകയും സ്വാര്‍ഥ താല്‍പര്യക്കാര്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കൂടേണ്ടിവരികയും ചെയ്യുന്നതിനെ ജാഗ്രതയോടെ കാണാന്‍ മുസ്ലിം സംഘടന നേതാക്കള്‍ക്കാകണം. അപ്രതീക്ഷിതമായ വേഗതയില്‍ നാട്ടില്‍ സാമുദായിക ധ്രൂവീകരണം സംഭവിക്കുന്ന സാഹചര്യത്തിന് തടയിടാന്‍ മുഴുവന്‍ മതേതര ശക്തികളുടെയും ശബ്ദം ഏകീകരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന്‍ മുസ്ലിമി‍​െൻറ മതേതരത്വം തെളിയിക്കണമെങ്കില്‍ ത​െൻറ മതവിശ്വാസത്തില്‍ വിട്ടുവീഴ്ചക്ക് തയാറാവണമെന്ന തീവ്രനിലപാടിനെതിരെ പൊതുസമൂഹത്തി‍​െൻറ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. വിസ്ഡം വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് പ്രസിഡൻറ് ഡോ. സാബിര്‍ നവാസ് അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. അബ്ദുറഹ്മാന്‍ അദ്യശ്ശേരി, സി. ദാവൂദ്, സി. മുഹമ്മദ് അജ്മല്‍, ഡോ. സി. മുഹമ്മദ് റാഫി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ. സജ്ജാദ്, താജുദ്ദീന്‍ സ്വാലാഹി, പി. ലുബൈബ്, ഉമര്‍ അത്തോളി, റഷീദ് നരിക്കുനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.