അപായച്ചങ്ങല തുണച്ചു; ട്രെയിൻ യാത്രക്കാര​െൻറ നഷ്​ടപ്പെട്ട ഫോൺ തിരിച്ചുകിട്ടി

കോഴിേക്കാട്: ട്രെയിൻയാത്രക്കിടെ മൊബൈൽ ഫോൺ പുറത്തേക്ക് വീണപ്പോൾ അപായച്ചങ്ങല വലിച്ചയാൾക്ക് പിഴ ഒടുക്കേണ്ടി വെന്നങ്കിലും ഫോൺ തിരിച്ചുകിട്ടി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപമാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. മഡ്ഗാവിൽ നിന്ന് ഷൊർണൂരിലേക്ക് വരുകയായിരുന്നു നാഗർകോവിൽ സ്വദേശിയാണ് വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ എത്തിയപ്പോൾ അപായച്ചങ്ങല വലിച്ചത്. പരിഭ്രാന്തരായ മറ്റു യാത്രക്കാരും ജീവനക്കാരും ഒാടിയെത്തിപ്പോൾ ഫോൺ വീണുപോയെന്നും അതിനാലാണ് ചങ്ങല വലിച്ചതെന്നും പാരാതി പറഞ്ഞിരിക്കുന്ന യുവാവിെനയാണ് കണ്ടത്. ശേഷം 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ട് തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. നിരാശനായി അതേ ട്രെയിനിൽ യായ്ര തുടർന്ന യുവാവ് ഷൊർണൂരിലെത്തിയപ്പോൾ ആർ.പി.എഫിന് പരാതി നൽകുകയും ഹെൽപ് ലൈൻ നമ്പറിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഷൊർണൂർ ആർ.പി.എഫ് കോഴിക്കോട് റെയിൽവേ ആർ.പി.എഫിന് വിവരം കൈമറി. വിവരം ലഭിച്ചയുടൻ കോഴിക്കോട് ആർ.പി.എഫ് എസ്.െഎ കെ.എം. നിഷാന്തും സംഘവും വെസ്റ്റ്ഹില്ലിനും വെള്ളയിൽ സ്റ്റേഷനും ഇടയിലെ റെയിൽവേ പാളത്തിൽ രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തി ഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ കണ്ടെത്തിയ വിവരം യാത്രക്കാരന് കൈമാറുകയും വൈകീട്ട് ഇദ്ദേഹം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ഫോൺ സ്വീകരിക്കുകയും ചെയ്തു. എന്നാൽ, സ്വന്തം അശ്രദ്ധമൂലം ഫോൺ നഷ്ടപ്പെടുത്തി അപായച്ചങ്ങല വലിച്ചതിന് ഫൈൻ ഇൗടാക്കി. നേരേത്ത വൈകിയോടി വന്ന ട്രെയിൻ വീണ്ടും നിർത്തിയിടുന്നുവെന്നാരോപിച്ച് മറ്റു യാത്രക്കാർ ബഹളം വെച്ചിരുന്നു. രാവിലെ ട്രെയിൻ നിർത്തിയതറിഞ്ഞ് സമീപത്തെ നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ട്രെയിൻ തട്ടി അപകടമുണ്ടാവുന്ന പ്രദേശമായതിനാലാണ് നാട്ടുകാരിൽ പരിഭ്രാന്തി പടർന്നത്. ട്രെയിൻ വൈകിയതിനാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങേണ്ട യാത്രക്കാരിൽ പലരും വെള്ളയിൽ സ്റ്റേഷനിലിറങ്ങിയിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.