ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം ബേപ്പൂർ: സൂര്യാതപമേറ്റ നിലയിൽ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ നമ്പ്യാർ വീട്ടിൽ രജീഷ് (47)നെയാണ് രണ്ട് കൈത്തണ്ടകളിലും മുഖത്തും സൂര്യാതപമേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ആശാരിപ്പണിക്കാരനാണ് രജീഷ്. ബേപ്പൂർ നടുവട്ടത്തെ തോണിച്ചിറ റോഡിലെ വീട്ടിൽ ആശാരിപ്പണിക്കിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോയതായിരുന്നു. തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങിവരവെ രണ്ടരയോടെയാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. അവിടെനിന്ന് രജീഷിനെ ബീച്ച് ഗവൺമെൻറ് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വഴിയിലൂടെ നടന്നുപോകുേമ്പാൾ പെട്ടെന്ന് ശരീരത്തിൽ തീ പടർന്നുപിടിച്ച പോലെയാണത്രെ ഇദ്ദേഹത്തിന് അനുഭവപ്പെട്ടത്. സൂര്യാതപമേറ്റ ശരീരഭാഗങ്ങളിൽ വലിയ കുമിളകൾ ഉടനെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.