ചെങ്ങോടുമല: ക്വാറി അനുകൂല തൊഴിലാളി സമ്മേളനത്തിൽ പങ്കെടുത്ത സി.ഐ.ടി.യു നേതാവിന് രൂക്ഷ വിമർശനം

ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറും സമ്മേളനത്തിെനത്തി പേരാമ്പ്ര: ചെങ്ങോടുമല ക്വാറിക്കെതിരെ നിലപാട് സ്വീകരിച്ച സി.പി.എമ്മിനെ വെട്ടിലാക്കി സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ചെങ്ങോടുമല സംയുക്ത തൊഴിലാളി യൂനിയ​െൻറ പൊതുയോഗത്തിൽ പങ്കെടുത്തത് വിവാദമായി. ഖനനവിരുദ്ധ സമരത്തെ പ്രതിരോധിക്കാൻ ഡെൽറ്റ ഗ്രൂപ്പി​െൻറ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കൂട്ടാലിടയിൽ പൊതുയോഗം സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് സി.പി.എം അവിടനല്ലൂർ, കോട്ടൂർ ലോക്കൽ കമ്മിറ്റികൾ മുകുന്ദനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതേത്തുടർന്ന് പാർട്ടി മെംബർമാരും അണികളും കടുത്ത രോഷത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ മുകുന്ദനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ക്വാറി മുതലാളിയിൽനിന്നും പണം വാങ്ങിയാണ് സമ്മേളനത്തിനെത്തിയത് എന്നുവരെ വിമർശനമുന്നയിച്ചവരുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത മുകുന്ദൻ ഖനനത്തിനെതിരെ നിലപാടെടുത്ത സാഹിത്യകാരൻ ടി.പി. രാജീവെനയും ശാസ്ത്രസാഹിത്യ പരിഷത്തിെനയും നിശിതമായി വിമർശിച്ചിരുന്നു. ക്വാറി വിരുദ്ധ സമരത്തെ വഴിതിരിച്ചുവിടാൻ ബോധപൂർവമാണ് ഇവർക്കെതിരെ മുകുന്ദൻ പ്രസ്താവന നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജനും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് പ്രാദേശിക നേതാക്കൾ വരരുതെന്ന് ആവശ്യപ്പെട്ടിട്ടും രാജൻ എത്തിയത് കോൺഗ്രസിെനയും വെട്ടിലാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.