തണൽമരങ്ങൾ മുറിച്ചുമാറ്റരുത്​ ^സി.പി.​െഎ

തണൽമരങ്ങൾ മുറിച്ചുമാറ്റരുത് -സി.പി.െഎ കോഴിക്കോട്: കാരപ്പറമ്പ് ജങ്ഷനിൽനിന്ന് കനോലി കനാലി​െൻറ പടിഞ്ഞാറുഭാഗത്തുകൂടി കുണ്ടൂപറമ്പിലേക്കുള്ള ബൈപാസ് റോഡി​െൻറ വശങ്ങളിലുള്ള നൂറുകണക്കിന് മരങ്ങൾ റോഡ് സൗന്ദര്യവത്കരണത്തി​െൻറ പേരിൽ മുറിച്ചുമാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.െഎ സിറ്റി നോർത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സോഷ്യൽ ഫോറസ്ട്രി പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകളും പ്രദേശവാസികളുമെല്ലാം വർഷങ്ങളായി നട്ടുപരിപാലിച്ചുവരുന്ന മരങ്ങളാണ് മുറിച്ചുമാറ്റാൻ നടപടി എടുക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റാതെ റോഡ്വികസനവും സൗന്ദര്യവത്കരണവും സാധ്യമാണെന്നിരിക്കെ അവ മുറിച്ചുമാറ്റാനുള്ള നീക്കത്തിൽനിന്നും അധികൃതർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി പി.വി. മാധവൻ അധ്യക്ഷത വഹിച്ചു. അണ്ടർ-7 ചെസ് ചാമ്പ്യൻഷിപ് കോഴിക്കോട്: ലയൺസ് ക്ലബ് കാലിക്കറ്റി​െൻറയും ഹമാരാ ചെസ് അക്കാദമിയുടെയും സഹകരണത്തോടെ ജില്ല ചെസ് അസോസിയേഷൻ സംസ്ഥാന സീനിയർ വനിത, അണ്ടർ-7 ചെസ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു. ദേശീയ മത്സരങ്ങളിലേക്കുള്ള സംസ്ഥാന ടീമിനെ ഇൗ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കും. ഏപ്രിൽ 4-5 തീയതികളിൽ രാജീവ് നഗറിലുള്ള ലയൺസ് ഹാളിലാണ് മത്സരങ്ങൾ. ഫോൺ: 8921534470.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.