ഫാറൂഖി​െൻറ അമരക്കാരൻ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ പടിയിറങ്ങുന്നു

ഫറോക്ക്: ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ശനിയാഴ്ച പടിയിറങ്ങുന്നു. കരുവൻതിരുത്തി സ്വദേശിയായ ഇ.പി. ഇമ്പിച്ചിക്കോയ വിദ്യാർഥിയായാണ് കാമ്പസിൽ ആദ്യമെത്തിയത്. 1987ൽ കോമേഴ്സ് വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2011ലാണ് ഫാറൂഖ് കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റത്. 1947ൽ ആരംഭിച്ച കോളജിന് സ്വയംഭരണ പദവി ലഭിച്ചതും 'നാക്' അക്രഡിറ്റേഷനിൽ എ പ്ലസ് േഗ്രഡ് നേടാനായതും ഇദ്ദേഹത്തി​െൻറ കാലഘട്ടത്തിലാണ്. ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ 'ഫോസ'യുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ഇ.പി. ഇമ്പിച്ചിക്കോയ കേരളത്തിലെ ഏറ്റവും വലിയ പൂർവ വിദ്യാർഥി സംഘടനയാക്കി ഫോസയെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. പുതിയ എട്ട് കോഴ്സുകൾ തുടങ്ങിയതും വിദ്യാർഥികളുടെ എണ്ണം 3100ൽ എത്തിച്ചതും കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെ വകുപ്പുകളെ റിസർച് വിഭാഗമാക്കിയതും ഇദ്ദേഹത്തി​െൻറ കാലത്താണ്. എൻ.സി.സിയുടെ ദേശീയോദ്ഗ്രഥന ക്യാമ്പും നിരവധി പുരസ്കാരവും എൻ.എസ്.എസി​െൻറ നേതൃത്വത്തിലുള്ള സ്വപ്ന ഭവനപദ്ധതിയും യാഥാർഥ്യമാക്കാനായി. സ്വാശ്രയ വിഭാഗത്തിന് പുതിയ കെട്ടിടം, കാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളാവുന്ന ഹാജി എ.പി. ബാവ കൺവെൻഷൻ സ​െൻറർ, പുതിയ ഹോസ്റ്റൽ കെട്ടിടം, വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി സോളാർ പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ യാഥാർഥ്യമാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഫാറൂഖ് കോളജി​െൻറ ഉപരിസഭയായ റൗദത്തുൽ ഉലൂം അസോസിയേഷ​െൻറ ഒരുവർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻപിടിക്കാനും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ കാമ്പസിൽ എത്തിക്കുന്നതിനും പ്രധാന പങ്കുവഹിച്ചത് പ്രിൻസിപ്പലെന്ന നിലയിൽ പ്രഫ. ഇമ്പിച്ചിക്കോയയാണ്. പടം ഉണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.